ഒരു ഗേ ലവ് സ്റ്റോറി
നന്ദു എന്റെ സംശയം വ്യക്തമാക്കി ത്തന്നു.
നന്ദുവിന് ആ ചേട്ടനെ നന്നായി അറിയാമായിരുന്നു. അവന്റെ അച്ഛൻ ഒരു രാഷ്ട്രീയ പ്രവർത്തകനാണ്.അത്കൊണ്ട് നാട്ടിലെ കുറെ ആളുകളോട് നല്ല പരിചയമുണ്ട്.
“നീ ആ ചേട്ടനെ കണ്ടിട്ടില്ലെ?”
എന്ന് നന്ദു ചോദിച്ചപ്പോ.. ഇല്ല എന്ന രീതിയിൽ ഞാൻ തലയാട്ടിയപ്പോൾ കിരൺ എതിർത്ത്കൊണ്ട് പറഞ്ഞു,
“ഒലക്ക..!!! പണ്ട് കൃഷ്ണന്റെ അമ്പലത്തിൽ ഉത്സവത്തിന് ഇടി ഉണ്ടായപ്പോ, സിനിമയിലെപ്പോലെ ഉണ്ടെന്നും പറഞ്ഞ് വായും പൊളിച്ചു നിന്നതു ഓർക്കുന്നുണ്ടോ?”
“ആഹ്…അത് ഓർക്കുന്നുണ്ട്”
എന്ന് പറഞ്ഞപ്പോ കിരൺ ചാടിക്കേറി പറഞ്ഞു
“ആഹ് ..അന്ന് മുമ്പിൽ നിന്ന് ഇടി ഉണ്ടാക്കിയില്ലേ ,അതാണ് മനുവേട്ടൻ..”
പക്ഷെ എനിക്ക് ആ മുഖം ഓർത്തെടുക്കാൻ പറ്റുന്നില്ലായിരുന്നു.
“ആ ചേട്ടൻ, കാണാൻ നല്ല ലുക്കാണ്.. എന്താ.. ജിം ബോഡി. പിന്നെ അയാൾക്ക് നല്ല അടിപൊളി താടിയും മീശയുമൊക്കെയുണ്ട്.
“കുറെ ലൈൻ ഒക്കെ ഉണ്ടെടാ..ആ ചേട്ടന്റെ ഒക്കെ ഒരു ഭാഗ്യം..പ്ലസ് ടു ആകുമ്പോ ഞാനും ജിമ്മിൽ പോകും. താടിയൊക്കെ വളർത്തും..അപ്പൊ എനിക്കും കുറെ ലൈനൊക്കെ വീഴും”
നന്ദുവിന്റെ പറച്ചിൽ കേട്ട കിരൺ അവനെ കുറെ കളിയാക്കി..കൂടെ ഞാനും.
പക്ഷെ മനസ്സിൽ മനുവേട്ടനെ കുറിച്ചാണ് ആലോചിക്കുന്നുണ്ടായിരുന്നത്.