ഒരു ഗേ ലവ് സ്റ്റോറി
സ്കൂൾ വിട്ട് വീട്ടിലേക്ക് സൈക്കിൾ ചവിട്ടിയാണ് ഞാൻ എന്നും പോകാറുള്ളത്.
സാധാരണ അടുത്തുള്ള ചില കുട്ടികൾ കൂടെ ഉണ്ടാകാറുണ്ടായിരുന്നു..പക്ഷെ പത്താം ക്ലാസ് ആയതുകൊണ്ട് സ്പെഷ്യൽ ക്ലാസ് തുടങ്ങി. അതുകൊണ്ട് വൈകുന്നേരം ഒറ്റക്കാണ് ഇപ്പൊ വീട്ടിലേക്ക് പോക്ക്.
എന്റെ കാലക്കേടെന്നല്ലാതെ എന്ത് പറയാൻ..സ്കൂളിൽ നിന്ന് വരുന്ന വഴി എന്നെ ഒരു കാറുകാരൻ ഇടിച്ചു താഴെയിട്ടു..വണ്ടി നിർത്താതെ അയാൾ ചീറിപ്പാഞ്ഞു പോയി. തലയിടിച്ചാണ് താഴെ വീണത്. ചുറ്റുമുണ്ടായ ആളുകൾ ഓടിവരുന്നത് എനിക്ക് കാണാമായിരുന്നു. ആരോ എന്നെ പൊക്കിയെടുത്തു ഇവിടെ ഹോസ്പിറ്റലിൽ എത്തിച്ചതാണെന്ന് എനിക്ക് മനസിലായി.
എങ്കിലും ആരായിരുന്നത് എന്ന് മനസിലായില്ല..
“മോനെ, ഇപ്പോ എങ്ങനെയുണ്ട്?”
അമ്മയുടെ ചോദ്യത്തിന് വാ തുറന്നുത്തരം കൊടുക്കാൻ കഴിയാത്തത് കൊണ്ട് ഒരു ചെറു പുഞ്ചിരി മാത്രം നൽകി.
ആറ് ദിവസം ഹോസ്പിറ്റലിൽ കിടന്നു. കുറെ ബന്ധുക്കളും കൂട്ടുകാരും മറ്റും കാണാനൊക്കെ വന്നു. പക്ഷെ എന്നെ രക്ഷിച്ച ആ ‘മോഹനന്റെ മകൻ‘ മാത്രം വന്നില്ല.
ആരോടെങ്കിലും എന്തെങ്കിലും ചോദിക്കാമെന്ന് വച്ചാൽ
നടന്നതൊക്കെ ഒരു സ്വപ്നമായി കരുതി മറക്കൂ
എന്നൊക്കെ പറയുന്നു. എന്തോ വലിയ സംഭവം നടന്നത് പോലെ.!
പിന്നെ വിചാരിച്ചു, ഹോസ്പിറ്റലിൽ നിന്നും ഇറങ്ങട്ടെ..ബാക്കി അപ്പോ അന്വേഷിക്കാമെന്ന്. അങ്ങനെ ആറു ദിവസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം ഞാൻ വീട്ടിലേക്ക് പോയി.