ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
അച്ഛന്റെ കമ്പനിയിൽ അതിന് മുന്നേ ഞാൻ ചെന്നിട്ടില്ലാത്തതിനാൽ എന്നെ അവർക്കാർക്കും തിരിച്ചറിയാനും കഴിഞ്ഞില്ല.
വളരെ പതിയെ രമയുടെ കാര്യവുമായി ഞാൻ പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു. പക്ഷെ അവളെ മറക്കാൻ മാത്രം പറ്റിയില്ല. മാത്രവുമല്ല അവളെ വീണ്ടും വീണ്ടും ഞാൻ പ്രണയിച്ചുകൊണ്ടിരുന്നു, എന്തിനെന്നറിയാതെ…
അങ്ങനെ ഇങ്ങനെ തട്ടി മുട്ടി പോകുമ്പോഴാണ് തനു എന്റെ ലൈഫിലേക്ക് വരുന്നതും ഞാനിത്രയും മാറിയതും.. രമയ്ക്ക് മാത്രം യാതൊരു മാറ്റവും സംഭവിച്ചില്ല..
കാത്തിരിപ്പിനു വിരാമമായി എന്ന് ഉള്ളിരിരുന്നു ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഓരോന്ന് ചിന്തിച്ചു സമയം പോയതൊന്നും ഞാൻ അറിഞ്ഞില്ല.. പോരാത്തതിന് അവിടെ കിടന്നു ഉറങ്ങിപ്പോവുകയും ചെയ്തു..
അങ്ങനെ രാവിലെ പതിനൊന്നു മണിയായി എഴുന്നേറ്റപ്പോൾ തന്നെ.
തലേന്ന് നടന്നതൊക്കെ മിന്നായം പോലെ മനസിലേക്ക് വന്നു.
രു ഇന്ന് വരികയാണ് !!.
ആ ചിന്ത തന്നെ ഭയവും സന്തോഷവും ഒരേപോലെ എനിക്ക് ഫീലായി..
എഴുന്നേറ്റു പോയി ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും ചായ കുടിക്കാൻ തോന്നി കിച്ചൻ കേറാൻ ഒരുങ്ങിയതും ദേ കാളിങ് ബെൽ…!!
എന്തെണെന്നറിയാതെ ഹൃദയം പെരുമ്പറ കൊട്ടിത്തുടങ്ങി..
റീതു എങ്ങാനും ആണെങ്കിൽ !!.
“കൂൾ ബേബി കൂൾ,”
എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാൻ വാതിൽ തുറന്നതും ദേ നിക്കുന്നു തനു….. [ തുടരും ]