ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ എനിക്ക് കാര്യമായി മാറാൻ പറ്റിയില്ല… ആദ്യ പ്രണയത്തിന്റെ നല്ല ഓർമകളുമായി ഞാനങ്ങനെ നടന്നു.
കോളേജ് കഴിഞ്ഞ് നാല് മാസത്തോളമായി. അവന്മാർ ഇപ്പോഴും എപ്പോഴും വരും. എന്റെ കൂടെ തന്നെ ആയിരുന്നു പലപ്പോഴും. കാരണം എന്നെ തിരിച്ചു കൊണ്ട് വരേണ്ടത് അവരുടെ കൂടെ ആവശ്യമാണല്ലോ..
അവളുടെ ഓരോ കാര്യങ്ങൾ അവന്മാർ പറയാൻ തുടങ്ങുമ്പോ ഞാൻ നിർത്തിക്കും.
അവൾ വരും… ”
അത്രമാത്രം ഞാൻ പറഞ്ഞു നിർത്തും..
അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛനെന്നെ വിളിപ്പിച്ചു..
“ രൂപേഷേ.. നീ ഓക്കേ ആണോ മോനെ ? ”
ഞാൻ അച്ഛനെ നോക്കി വെറുതെ ഒന്ന് ചിരിച്ചു.
” എനിക്കറിയാടാ ..നിന്നേ എന്റെ കൂടെ കൂട്ടണമെനിക്ക് .. നിനക്ക് എവിടേലും മാറി നീക്കണമെങ്കിൽ യൂ ക്യാൻ.. നിന്നേ എനിക്ക് തിരിച്ചു വേണെമെടാ..അതിനു ഞാൻ ഏതറ്റം വരെയും പോകാം.. പറ നീ എവിടേക്കെങ്കിലും മാറുന്നുവോ.. ”
അതൊരു ചോദ്യമായി എന്റെ മനസ്സിൽ കിടന്നു…
മാറണോ..
മാറുന്നതായിരിക്കും നല്ലത്…
എന്നെ എനിക്ക് വേണ്ടെങ്കിലും ഇവർക്ക് വേണം… അതിന് വേണ്ടിയിട്ടെങ്കിലും…
” ശെരി അച്ഛാ… ”
അതായിരുന്നു എന്റെ മാറ്റത്തിന്റെ ആദ്യ പടി. .അച്ഛൻ തന്നെയാണ് ഇവിടെ ജോലിയും ഫ്ലാറ്റും ഓക്കെ ആക്കി തന്നതും.
എന്റെ സ്വന്തം കമ്പനിയിൽ തന്നെയാണ്. പക്ഷെ അവിടെ ഇൻചാർജ് ഉള്ള ഹെഡിന് പോലും അറിയില്ല ഞാൻ അവരുടെ എംഡി യുടെ മകൻ ആണെന്ന്. ഞാൻ തന്നെയാണ് അച്ഛനോട് അത് പറഞ്ഞതും.