ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
മൂന്നെണ്ണത്തിന്റെയും പല്ലുകൾ ഒരുപോലെ ഞെരിഞ്ഞു…
എനിക്കാണേൽ ഒരു ഭാവവത്യാസവുമില്ല. അല്ലെങ്കിൽ തന്നെ എല്ലാം കഴിഞ്ഞു ഇനി എന്ത് ചെയ്യാനാണ്.
ബാക്കിയയാൾ പറയുന്നതിനു മുമ്പ് അരവിന്ദ് കോൾ കട്ടാക്കിരുന്നു.
ഞാൻ വെറുതെ കാർ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി…
അവന്മാർ ആണേൽ എന്റെ ഈ അവസ്ഥയിൽ അങ്ങേർക്ക് ശരിക്കൊരു മറുപടി കൊടുക്കാത്തതിൽ ഇരുന്നു പുകയുന്നുണ്ടായിരുന്നു..”
എടാ രൂപേഷേ…. എന്തേലും പറയെടാ. ഇങ്ങനെ ഇരിക്കാതെ .. ഞങ്ങൾക്ക് നീയില്ലാതെ… ”
രാഹുലിന്റെ വാക്കുകൾ പാതിക്ക് വെച്ചു മുറിഞ്ഞു.
ഞാനവനെ നോക്കി. വീണ്ടും നോട്ടം പുറത്തേക്ക് പായിച്ചു.
അവന്മാർ മൂന്ന് പേരും ഇടയ്ക്കിടെ കണ്ണ് തുടയ്ക്കുന്നുണ്ട്.
ഇല്ല.. എനിക്കിനി മാറാൻ പറ്റുമോ… ഇവരുടെ പഴയ രൂപേഷ് ആകാൻ എനിക്ക് കഴിയുമോ.!!
അമ്മേടേം അച്ഛന്റേം പഴയ രൂപേഷ് ആകുവാൻ എനിക്ക് കഴിയുമോ !!.
പിന്നെ നാല് മാസം നീണ്ട യുദ്ധമായിരുന്നു.
പഴയ രൂപേഷനെ വീണ്ടെടുക്കാനുള്ള യുദ്ധം..
അവൾ കൂടെ ഇല്ലെങ്കിൽപ്പോലും അവൾ പറഞ്ഞിരുന്ന ഓരോ കാര്യങ്ങളും അതേപടി ഞാൻ അനുസരിച്ചു പോന്നിരുന്നു..
എന്റെ മനസ്സിൽ അവൾ തിരിച്ചു വരും എന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിച്ചു.
ഞാൻ ആശുപത്രിയിൽ നിന്നും ഇറങ്ങിയപ്പോഴേക്കും അവസാന എക്സമായിരുന്നു..
അവൾക്ക് വേണ്ടി മാത്രമാ ഡിഗ്രി ഞാൻ എഴുതി. അപ്പോഴൊക്കെയും ഞാനും വാസുദേവനും തമ്മിൽ കാണാതിരിക്കാൻ അവന്മാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു..