ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
എന്റെ ഒപ്പം എന്റെ മുഴുവൻ കുടുംബവും ഒപ്പം ഇടം വലം അവന്മാരും ഉണ്ടായിരുന്നു.
ഫ്രണ്ടിൽ രണ്ട് കാർ ഉണ്ടായിരുന്നെങ്കിലും ഞാൻ ആദ്യം കണ്ട കാറിലാണ് കയറിയത്… അതെന്റെ തന്നെ കാറായിരുന്നു. എന്റെ ഒപ്പം അവന്മാരാണ് വന്നത്. അച്ഛനും അമ്മയും ചേട്ടനും മറ്റൊരു കാറിൽ കയറി…
പെട്ടന്ന് എന്റെ ഫോൺ ബെല്ലടിച്ചു. എന്റെ ഫോൺ അരവിന്ദിന്റെ കയ്യിലായിരുന്നു. അവൻ തന്നെയാണ് കോൾ അറ്റൻഡ് ചെയ്തതും..
” ഹലോ രൂപേഷിന്റെ നമ്പർ അല്ലേ.”
അങ്ങേത്തലക്കൽ ഗംഭീര്യമുള്ള ഒരു പുരുഷ ശബ്ദം
“അതെ ആരാ സംസാരിക്കുന്നത്….”
മറുപടി പറഞ്ഞതും അവൻ തന്നെ
ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി..
അവന്മാർ മുഖത്തോട് മുഖം നോക്കി.
ഞാൻ അല്പമൊന്നു തലയുയർത്തി.. എനിക്ക് ആ ശബ്ദം എവിടെയോ കേട്ടതുപോലെ തോന്നി…
” എന്താടാ നിന്നേ കോളേജിലേക്ക് ഒന്നും കാണാനില്ലല്ലോ നീ വല്ല ആത്മഹത്യയ്ക്കും ശ്രമിച്ചോ… ”
ഇത്തവണയും അതേ പൊട്ടിച്ചിരി.
എനിക്ക് വ്യക്തമായി തന്നെ ആളെ മനസ്സിലായി.
വാസുദേവൻ !!. അതെ അവൻ തന്നെ.. നിളയുടെ അച്ഛൻ !!.
” നീ അങ്ങനെയൊക്കെ പറഞ്ഞിട്ട് പോയപ്പോൾ എന്റെ മോളെ നിനക്ക് കെട്ടിച്ച് തരുമെന്ന് കരുതിയോടാ.. നിനക്ക് തെറ്റി.. നീയറിഞ്ഞിരിക്കുമല്ലോ അല്ലെ…നിന്നെക്കാളും പത്തിരട്ടി യോഗ്യതയുള്ള ചെറുക്കനാണ് അവളെ കെട്ടിയത്..അവള് സന്തോഷമായിരിക്കുന്നു.. നീ എന്താ പറഞ്ഞത് നീ ഇല്ലെങ്കിൽ അവൾ ചത്തുകളയുമെന്നോ .. നിനക്ക് തെറ്റിയെടാ..”