ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
ദേഷ്യമായിരിക്കുമോ.. എന്നോട്… ഞാൻ പോകാഞ്ഞതിനാൽ..
ആകാശം പിളർന്നാലും അവളുടെ രൂപേഷ് അവളെ കൊണ്ട് പോകാൻ വരും എന്നവൾ വിശ്വസിച്ചത് കൊണ്ടാകുമോ… !!
അത് തെറ്റിയതിനാൽ…?
അവളെ ആദ്യം കണ്ടപ്പോൾ ഉണ്ടായ അതേ ഫീലിംഗ്.
ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുടെ ഉത്തരവുമായിട്ടായിരിക്കും അവളുടെ വരവ്..
അവൾ… രമ.. നാളെ .. കൊച്ചിയുടെ മണ്ണിൽ കാലുകുത്തുകയാണ്.
xxx xxx x x x xxx
ബോഡിഗാർഡ്സ് നിൽക്കും പോലെയാണ് ആശുപത്രിയിൽ എന്റെ ചുറ്റിലും ആളുണ്ടാവുക…
മിനിമം ഒരു മൂന്ന് പേരെങ്കിലും ചുറ്റിലും ഉണ്ടാവും..
അവരെ പറഞ്ഞിട്ട് കാര്യമില്ല. പേടി കാണുമായിരിക്കും. എനിക്ക് മരിക്കാൻ തോന്നിയാലോ !!
ഞാൻ മരിച്ചിട്ടു ദിവസം എട്ടു കഴിഞ്ഞിരിക്കുന്നു എന്നവർക്ക് അറിയില്ല…
എനിക്ക് ആരോടും ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല…
ഇതെങ്ങനെ കടന്നു പോകും എന്നെനിക്ക് ഒരു പിടിയുമില്ല…
അല്ലങ്കിൽ തന്നെ ഞാനിപ്പോ ഒരു മനുഷ്യൻ ആണോ എന്നുവരെ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഭക്ഷണം ഒന്നും കഴിക്കാക്കാത്തതിനാലാണോ എന്തോ എനിക്ക് നിരന്തരം ഡ്രിപ് ഇട്ടുകൊണ്ടിരുന്നു.
അങ്ങനെ ഡിസ്ചാർജിന്റെ അന്നായപ്പോഴേക്കും ചലിക്കുന്നൊരു മനുഷ്യൻ മാത്രമായി ഞാൻ മാറിയിരുന്നു.
എല്ലാം പാക്ക് ആക്കി റൂം വെക്കേറ്റ് ചെയ്ത് ലിഫ്റ്റ് വഴി താഴെ എത്തി. കാർ ഫ്രണ്ടിൽ തന്നെ ഉണ്ടായിരിന്നു.