ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
ഓർമ്മകൾ -” എന്തെ..അറിയോ അവളെ. ”
” ഏഹ് ..ആഹ്.. ഇല്ല.. ഞാൻ.. ജസ്റ്റ്.. എവിടെയോ കണ്ടതുപോലെ തോന്നി അതാ .. ”
എനിക്കപ്പോ അങ്ങനെയാണ് നാവിൽ വന്നത്. അതെന്തുകൊണ്ടാണ് അങ്ങനൊരു കള്ളം പറയാൻ എന്റെ മനസ്സ് പ്രേരിപ്പിച്ചതെന്ന് എനിക്കറിയില്ല.
” ഓ. അത്രേയുള്ളൂ .. ഭാവം കണ്ടപ്പോ ഞാൻ കരുതി അറിയുമായിരിക്കുമെന്ന് .. ”
“ഏയ് ഇല്ല .. ”
എനിക്കെന്തോ ഞാൻ എന്നെത്തന്നെ ചതിക്കുന്നപോലെ തോന്നിയപ്പോൾ.
” തന്റെ കൂട്ടുകാരി എന്ത് ചെയ്യുന്നു.. ”
വളരെ കഷ്ടപ്പെട്ട് എന്റെ പരിഭ്രമം മറച്ചുകൊണ്ട് നോർമലായി ഞാൻ ചോദിച്ചു.”
കല്യാണം കഴിഞ്ഞതാ പക്ഷെ ഇപ്പോ ഡിവോഴ്സ് ആയി . ഒരു ചേഞ്ചിന് ഞാനാ അവൾക്ക് എന്റെ കൂടെ തന്നെ ജോലി ശരിയാക്കിയത്.. ”
അവൾ അല്പം വിഷമത്തോടെയത് പറഞ്ഞപ്പോൾ എനിക്ക് സന്തോഷിക്കണോ അതോ കരയണോ എന്നറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു…
എനിക്ക് പിന്നെ ഒരു നിമിഷം പോലും അവിടെയിരിക്കാൻ തോന്നിയില്ല.
എന്തൊക്കെയോ പറഞ്ഞു റീതുവിന്റെ അടുക്കൽ നിന്ന് മറഞ്ഞ ഞാൻ ഒറ്റ ഓട്ടമായിരുന്നു എന്റെ ഫ്ലാറ്റിലേക്ക്…
ബാൽക്കണിയെ കൈവരിയിൽ പിടിച്ചു നിൽക്കവേ ഞാൻ വീണുപോയേക്കുമെന്ന് വരെ എനിക്ക് തോന്നിപോയി.
രണ്ട് വർഷങ്ങൾ…
അവളെ എങ്ങനെ നേരിടും എന്നുപോലും എനിക്ക് പിടിത്തമില്ല!!.
പക്ഷെ എന്തുകൊണ്ടാവും ഇത്രയും നാൾ അവൾ എന്നെയൊന്നു വിളിക്കുക പോലും ചെയ്യാത്തത്..