ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
” നിന്നേ ദേ വാസുദേവൻ സർ വിളിക്കുന്നുണ്ട്.. ഉടനെ ചെല്ലാൻ പറഞ്ഞു.. ”
മൂഞ്ചീന്ന് മനസ്സിൽ പറഞ്ഞാ മതീല്ലോ..
” നീ ചെന്നോ ഞാൻ എത്തിയേക്കാം ”
അത്രയും പറഞ്ഞു നെഞ്ചിടിപ്പോടെ ഞാനിരുന്നു.
” അളിയന് ചീട്ട് വീണെന്നാ തോന്നണേ… ”
കൂട്ടത്തിലിരുന്ന ജോർജ് എനിക്കിട്ട് കുത്തി..
” ചെല്ലടാ ചെല്ല് മോളെ കെട്ടിച്ച് തരാൻ ആയിരിക്കും.. ഓടിപ്പോ.. ”
അരവിന്ദ് കൂടി താങ്ങിയതോടെ എന്റെ കാറ്റ് പോയെന്ന് പറഞ്ഞാ മതീല്ലോ…
” മിണ്ടാതിരിയെടാ മൈരുകളെ.. ആദ്യം മനുഷ്യനൊന്ന് പോയി വരട്ടെ എന്നിട്ടെന്റെ ശവത്തിൽ കുത്തിയാപ്പോരെ.. ”
കാര്യം ഇതൊക്കെയാണെങ്കിലും എനിക്ക് വേണ്ടി ജീവൻ കളയാൻവരെ അവന്മാർ തയ്യാറാണെന്നുള്ളതാ..
വരുന്നിടത്തു വെച്ച് കാണാം എന്ന് കരുതി ഭാവി അമ്മായിയപ്പനെ കാണാൻ തന്നെ തീരുമാനിച്ചു.. അവന്മാരോട് പറഞ്ഞിട്ട് ഞാൻ നേരെ ഹിസ്റ്ററി ഡിപ്പാർട്മെന്റിലേക്ക് വെച്ച് പിടിച്ചു.
എന്നാലും ഇന്നലെവരെ ഒരു കുഴപ്പോം ഇല്ലായിരുന്നു. ഇന്ന് രാവിലെയും അവളൊരു സിഗ്നൽപോലും തന്നില്ലാലോ.. ഇത്ര വേഗം പൊക്കിയോ.. എന്നൊക്കെ നൂറുകൂട്ടം ഞാൻ ആലോചിച്ചു തലപൊകഞ്ഞു പണ്ടാരമടങ്ങിയാണ് പുള്ളിയുടെ മുന്നിലേക്ക് ചെല്ലുന്നത്..
നോക്കിയപ്പോ പുള്ളി മാത്രമേ അവിടെയുള്ളു. എന്തോ കടുത്ത ആലോചനയിലാണ്.