ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
ഞാൻ വേഗം ഒരു ചായ ഉണ്ടാക്കി ബാൽക്കണിയിലേക്ക് പോയി അതാസ്വദിച്ചു കുടിച്ചുകൊണ്ടിരുന്നു.
ചായക്കപ്പ് കണ്ടപ്പോൾ വീണ്ടും പഴയ ഓർമ്മകൾ എന്നിലേക്ക് അലയടിച്ചെത്തി..
രമയുമായിട്ടുള്ള പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ഞങ്ങൾ രണ്ടുപേരുടെയും ക്ലാസുകൾ കഴിയാൻ കഷ്ടിച്ചു ഒരു മാസം.. അത്രേയുള്ളൂ…
ഭാവി കാര്യങ്ങൾ എല്ലാം വെൽ പ്ലാനിങ് ആയിരുന്നു..
ഫിനാൻഷ്യലി എന്റേത് വളരെ മുന്നിലുള്ള ഒരു കുടുംബമായിരുന്നു.
അച്ഛൻ പേര്കേട്ട ബിസ്സിനെസ്സ് മാൻ. ചേട്ടൻ അറിയപ്പെടുന്ന കോളേജിലെ പ്രൊഫസർ. അമ്മ നല്ല ഒന്നാന്തരം ഹൌസ് വൈഫ്..
ആർഭാടത്തിലൊന്നും എനിക്ക് താല്പര്യമേ ഇല്ലായിരുന്നു. ആവശ്യമുള്ളത് മാത്രം മതിയായിരുന്നു എനിക്ക്. അതിനാൽ തന്നെ വീട്ടുകാരെ അപേക്ഷിച്ചു എന്റേത് നോർമൽ ലൈഫ് ആയിരുന്നു…
രമയെ വെച്ച് എന്നെ compare ചെയ്താൽ വയസ് മാത്രമായിരുന്നു ഏക വിഷയം. എന്റെ വീട്ടിൽ ഇക്കാര്യം നേരത്തെ അറിയാമെന്നുള്ളതുകൊണ്ട് തന്നെ അവർ വളരെ ഹാപ്പിയായിരുന്നു.. എന്തെന്നാൽ ഞാൻ ആളൊരു ഇത്തിരി അലമ്പാണെങ്കിലും പണത്തിന്റെ ഹുങ്കോ അല്ലെങ്കിൽ ഒരു അനാവശ്യ പ്രശ്നമോ ഞാനിതുവരെ ഉണ്ടാക്കിയിട്ടില്ല എന്നതുതന്നെ.
ഡിഗ്രി കഴിഞ്ഞു അച്ഛനോടൊപ്പം ബിസ്സിനസ്സിൽ ചേരുക, രമയെ കെട്ടുക ഡിസ്റ്റൻസ് ആയി എന്റെ ഹയർ സ്റ്റഡീസ് നടത്തുക. അങ്ങനെ ഭാവി സുരക്ഷിതമാക്കുന്ന ആ സ്വപ്നത്തിൽ മുഴുകിയിരുന്നു ക്യാന്റീനിൽ അവന്മാർക്കൊപ്പമിരുന്നു ചായ കുടിക്കവേ എന്റെ ക്ലാസ്സിൽത്തന്നെയുള്ള യദു ഓടിച്ചാടി എന്റെ അടുക്കൽ വന്നു പറഞ്ഞു.