ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
“ഓ നെവർ മൈൻഡ്.. അറിയാത്ത ഒരാളെ കെട്ടുന്നേലും നല്ലതല്ലേ അറിയുന്ന ആളെ കെട്ടുന്നത്.. അതുകൊണ്ട് മാത്രമാണ് ഞാൻ ചോദിച്ചത്. ശരി നിന്റെ ഇഷ്ടം പോലെ ചെയ്യൂ… ഞാൻ പറഞ്ഞെന്നെയുള്ളൂ….. രാത്രി ഫൂഡ് ഉണ്ടാക്കി വെയ്യ്ക്കണോ..”
“കിട്ടിയാ കൊള്ളാം…”
“അയ്യടാ.. ഓസിന് ഉണ്ടാക്കി അങ്ങനെ നീ തിന്നണ്ട.. എഴുന്നേറ്റ് വന്ന് വല്ല ഹെല്പും ചെയ്യ്..”
അവളെന്നെ കുത്തിപ്പൊക്കി അടുക്കളയിലേക്ക് നടത്തിച്ചു..
“ചപ്പാത്തിക്കുള്ള മാവ് ശരിയാക്കിക്കോ.. ഞാൻ വെജിറ്റബിൾ കറി ഉണ്ടാക്കാം….”
“അതിന് വെജിറ്റബിൾ ഇല്ലല്ലോ..”
“ഊള.. ഒരു ഫ്ലാറ്റ് എടുത്തിട്ടിട്ട്..തിന്നാൻ ഒരു വെള്ളരിപോലും ഇവിടില്ല…. കഴുത.
എനിക്കറിയാം ഇവിടെ ഒരു വേപ്പില പോലും ഇല്ലെന്ന്. ഞാൻ അതോണ്ട് വാങ്ങിക്കൊണ്ടു വന്നു.”
വളരെ നിഷ്കളങ്കമായി ഞാൻ അവളെ നോക്കി ചിരിച്ചു..
കിറ്റിലിരുന്ന ഒരു ക്യാരറ്റ് എടുത്തു എന്റെ നേർക്ക് അവളെറിഞ്ഞത് ഞാൻ വിദഗ്ദമായി പിടിച്ചെടുത്തു കഴിച്ചു..
പിന്നീട് ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ അങ്ങനെ കുക്കിംങ്ങിലേക്ക് കടന്നു..
എല്ലാ പണിയും തീർത്ത്.. എന്നെ പിന്നെയും നല്ല നാല് തെറി പറഞ്ഞുകൊണ്ടവൾ പോയി.
ചിരിച്ചോണ്ട് അവളെ യാത്രയാക്കി ഞാൻ പോയി ഫ്ലാറ്റിന്റെ ഡോർ അടച്ചു…
അപ്പൊ ഏകദേശം 5 മണി ആയിരിക്കുന്നു.
പുറത്താണേൽ നല്ല മഴ. എനിക്കപ്പൊ ഒരു ചായ കുടിക്കണംന്ന് തോന്നി.