ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
ഓർമ്മകൾ – തനുവിന് എന്റെ എല്ലാ കാര്യങ്ങളും അറിയാം. അതുകൊണ്ട് തന്നെ ഞാൻ തെറി കേൾക്കാത്ത ദിവസങ്ങൾ നന്നേ കുറവ്.
ദേ…. അവളെക്കുറിച്ച് ഓർത്തതേയുള്ളൂ..
അവൾ വിളിക്കുന്നുണ്ട്..
” ഹലോ… ”
” ബാൽക്കണി നോക്കി ദിവാസ്വപ്നം കണ്ട് തീർന്നോ.. ”
” ഹ..ഹ.. ഹ.. ദേ ഇപ്പൊ കഴിഞ്ഞേ ഉള്ളു… ”
” അയ്യടാ ഇളിക്കല്ലേ.. വല്ലോം തിന്നോ ”
” ആഹ്.. എന്തെക്കൊയോ തിന്നു….. ”
” ഞാൻ വരണോ… ”
” എന്തിന്? “
ലഞ്ചിന്.. ഒന്നും കഴിച്ചു കാണില്ലല്ലോ.. വന്നെന്തേലും ഉണ്ടാക്കിത്തരട്ടെ..”
” ആഹ്.. ഇങ്ങു പോര്.. ”
തനു അങ്ങനെയാണ്..
പലപ്പോഴും എനിക്ക് ഫുഡ് ഉണ്ടാക്കിത്തരുന്നത് അവളാണ്..
അവൾ വന്നിലേൽപ്പോലും അവളുടെ മമ്മി എനിക്ക് മാത്രമായി എന്തെങ്കിലും ഒക്കെ കൊടുത്തുവിടും.
തനുവിന്റെ വീട്ടിലും എന്നെ വല്യ കാര്യമാണ്.
അവൾക്ക് അമ്മയും അനിയനും മാത്രമേ ഉള്ളു…
മമ്മി കോളേജ് പ്രൊഫസറാണ്.. അനിയൻ പ്ലസ് ടു വിനും.
കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് അവളുടെ വരവറിയിച്ചുകൊണ്ട് ഡോർ ബെൽ മുഴങ്ങുന്നുണ്ട്.
” ഓ.. ന്തോന്നാടാ ഇത് ? ഒരുമാതിരി ആക്രിക്കട പോലെ… ”
“Bachelor’s homes should be kept like this..”
“ഉവ്വ്…. ”
പതിവ് പോലെ തന്നെ എന്നെ തെറി വിളിച്ചോണ്ട് തന്നെ അവൾ കിച്ചനിൽ കയറി ലഞ്ച് ഉണ്ടാക്കിത്തന്നു.
ശേഷം എന്റെ സ്ഥാപക ജംഗമ വസ്തുക്കൾ യാഥാസ്ഥാനത്ത് വെച്ച് എന്റെ ഫ്ലാറ്റ് ആകെ വൃത്തിയാക്കി…