ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
നീയും എന്റെ അതെ കോളേജിൽ ആണെന്നറിഞ്ഞപ്പോൾ മുതൽ എനിക്കതൊരു സന്തോഷമായിരുന്നു.
നീയെന്നെ ഫോളോ ചെയ്യുന്നുവെന്നറിഞ്ഞപ്പോൾ എനിക്ക് ആകാംക്ഷകൂടി. അതോണ്ടാ ഞാൻ തന്നെ എല്ലാം അറിഞ്ഞുവെച്ച് ചോദിച്ചേ..
എനിക്ക് പ്രണയുമുണ്ടോന്ന് നീ തിരക്കിയതും ഒക്കെ .. പിന്നെ എല്ലാം പെട്ടന്നായിരുന്നില്ലേ.. അവൾ ചിരിച്ചു.
പിന്നേ ഒന്നുകൂടി.. കുറച്ചു നാളത്തേക്ക് എന്റെ ഒറക്കം കെടുത്തിയ ഒരു ചോദ്യമായിരുന്നു.. ”
” എന്താണ്..”
” കുഞ്ഞാ നീ എന്തുകൊണ്ട് ഇതുവരെ പ്രണയിച്ചിട്ടില്ല !! ഒരുപാട് പ്രൊപ്പോസൽസ് വന്നിട്ടില്ലേ… എന്നിട്ടും..
When the right person comes, love will happened automatically…അതെ സംഭവിച്ചൊള്ളൂ.”
ഞാൻ പൊട്ടിപ്പൊട്ടി ചിരിച്ചു.
ആ ചിരിയുടെ അതെ റീഫ്ലക്ഷൻ എനിക്ക് ഈ നിമിഷത്തിലും കിട്ടി…
ഞാനിപ്പോ എന്റെ ഫ്ളാറ്റിൽ ഒറ്റയ്ക്കാണ്.
കഴിഞ്ഞതൊക്കെ ഓർമ്മയിൽ നിന്നും വിട്ടു പോകാത്തത് കൊണ്ട് ഏകാന്ത തടവിൽ അകപ്പെട്ടിട്ടില്ലെന്ന് മാത്രം..
രമയുടെ മുഖം മനസ്സിൽ നിറഞ്ഞിരിക്കുന്നതിനാൽ ഓർമ്മകൾ എപ്പോഴും ലൈവ് ആകുന്നു.
ടൈം പോയതറിഞ്ഞേ ഇല്ലല്ലൊ..
ലഞ്ച് ടൈം ആവാറായി.
എങ്ങനെ ഒക്കെ പറഞ്ഞാലും ഒറ്റയ്ക്കുള്ള ജീവിതം ബോറിങ് തന്നെയാണ്.
പിന്നെ ആകെയുള്ള ആശ്വാസം
അവളാണ്.. തനു..
തനു എന്റെ college ആണ്…