ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
“യെസ് ഐ ഡൂ..”
അവൾ പിന്നെയും ചിരിച്ചു.
അപ്രോച്ച് ഒക്കെ കൊള്ളാം മോനെ. പക്ഷെ എന്റെ അച്ഛനറിഞ്ഞാൽ നിന്റെ പ്രേമം പപ്പടം പൊടിയണപോലെ പൊടിയും.
വിശ്വസിക്കുന്നില്ല ചേച്ചി.. ദിസ് ഈസ് മൈ ഫസ്റ്റ് ആൻഡ് ലാസ്റ്റ് ലവ്. ആരു വിചാരിച്ചാലും രൂപേഷിനു രമയോടുള്ള പ്രേമത്തിന് യാതൊന്നും സംഭവിക്കാൻ പോണില്ല…. ”
” കാണാം…. ശെരി അപ്പോ ഞാൻ പോട്ടെ മിസ്റ്റർ രൂപേഷ്.. ക്ലാസ്സുണ്ട് ബൈ….. ”
” അല്ല ഞാനീ പുറകെ നടക്കണ ഒക്കെ എങ്ങനെ അറിഞ്ഞു.. ”
അവൾ തിരിഞ്ഞു നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു…
” ഞാനത് ശ്രദ്ധിച്ചിരുന്നു..”
അത്ര മാത്രം പറഞ്ഞു അവൾ നടന്നു പോയി.
ഞാൻ ചിരിച്ചു. അവളത് ശ്രദ്ധിച്ചെങ്കിൽ പിന്നെ എന്റെ പണി എളുപ്പമായല്ലോ.
പിന്നെ ഒരാഴ്ചത്തേക്ക് ഞാൻ അവളെ കാണാൻ ശ്രമിച്ചില്ല. അവളെന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാനായിരുന്നു അത്…
ഞാൻ ഊഹിച്ചത് പോലെ തന്നെ അവളെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതെനിക്ക് മനസിലായത് അവൾ തന്നെ എന്നോട് വന്ന് ചോദിക്കുമ്പോഴാണ്..
മരച്ചോട്ടിൽ വെറുതെ ആലോചിച്ചു നിന്ന എന്നോട് അവളിങ്ങോട്ട് വന്ന് പറഞ്ഞു.
” ഡോ.. താൻ പുറകെ നടക്കുന്നതൊക്കെ നിർത്തിയോ ? ഇപ്പോ കാണാനില്ലല്ലോ.. ”
കാത്തിരുന്നു കിട്ടിയ ചോദ്യം കണക്കെ ഞാൻ അതിന് മറുപടിയും പറഞ്ഞു.