ഓർമ്മകൾ മാത്രമാണ് സന്തോഷം തരുന്നത്
ആ ഡയലോഗും പറഞ്ഞിട്ട് കക്ഷി തിരിഞ്ഞുനടന്നു..
ഇനിയൊരു ആജ്ഞയ്ക്ക് സമയം കൊടുക്കാതെ തന്നെ അവൾ പോയ പുറകെ ഞാനും പോയി…
കുറച്ചുദൂരം മാറി അവൾ ഒരു മരച്ചുവട്ടിൽ ചെന്നുനിന്നു..
ഞാൻ അവളുടെ അടുത്തുപോയി കൈ കെട്ടി നിന്നു…
” മോനെ രൂപേഷേ എന്താ നിന്റെ ഉദ്ദേശം ”
അവളെന്റെ പേരുവിളിച്ചത് കേട്ട് ഞാൻ തെല്ലൊന്ന് അമ്പരന്നു.
” എ…. എ… എന്ത്… ”
” അല്ല അപ്പൊ നീ അറിയാതെയാണോ ഞാൻ പോകുന്ന എല്ലായിടത്തും നിന്നെ കാണുന്നത്. ”
എനിക്കപ്പോ ബാംഗ്ലൂർ ഡെയ്‌സിലെ സേറയേ ഓർമ്മവന്നു. സേറ അർജുനോട് ചോദിക്കുന്ന അതേ ചോദ്യം…!
കുറച്ചു ഞെട്ടിയെങ്കിലും ഞാനത് പുറത്തു കാണിച്ചില്ല…
” ഞാൻ.. ”
”പ്രത്യേകിച്ച് ഒന്നും പറയണ്ട.. എനിക്ക് പ്രണയം ഉണ്ടോ എന്ന് അന്വേഷിച്ച് നടക്കലാണോ സാറിന്റെ പണി.? ”
പിന്നെയും ഞാൻ ഞെട്ടി. എന്നാലും
എവിടുന്നോ ഒരു ധൈര്യം വന്ന് എന്നെ പൊതിഞ്ഞു.
” എന്റെ പൊന്നു ചേച്ചി.. എനിക്ക് കണ്ടപ്പോൾത്തന്നെ ഇഷ്ടപ്പെട്ടു… ജോർജിനു മലരിനെ ഇഷ്ടപ്പെട്ടപോലെ. അപ്പോ എനിക്ക് അറിയില്ലല്ലോ എന്റെ സെയിം ഏജ് ആണോ അല്ലയോ എന്ന് . അതിനുശേഷമാണ് ഈ നൂലാമാലകൾ അത്രയും ഞാൻ അറിയുന്നത് തന്നെ.. എന്നുവച്ച് എനിക്ക് എന്റെ ഇഷ്ടം ഉപേക്ഷിക്കാൻ പറ്റ്വോ. ചേച്ചി എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഞാൻ പറയുവാ ഐ ലവ് യു.. ”