ഓർമ്മ പുതുക്കിയ കളി വിശേഷം
പറമ്പിൽ കറങ്ങി വരുന്ന വഴിയിൽ ജോർജ് പട്ടിക്കൂടിന്റെ മുമ്പിൽ വന്ന് പെട്ടു.. അവനെ കണ്ടതും പട്ടികൾ രണ്ടുംകൂടി കൂടിനകത്ത് കിടന്ന് ബഹളം തുടങ്ങി. രണ്ട് ഡോബർ മാൻ പട്ടികൾ. നല്ല കറുത്ത് ഉരുണ്ട് കൊഴുത്ത രണ്ടെണ്ണം. അവന്മാര് കൂടിനകത്ത് അല്ലാരുന്നെങ്കിൽ തന്നെ ശരിയാക്കിയേനെ എന്നവന് തോന്നി. അത്രയ്ക്കുണ്ടായിരുന്നു അവയുടെ ശൗര്യം. പട്ടികളുടെ കുരകേട്ട് പുറത്തേക്കിറങ്ങിയ ജാനു ജോർജ് പട്ടിക്കൂടിനടുത്ത് നിൽക്കുന്നത് കണ്ട് വിളിച്ചു “ജോർജേ.. അവന്മാരു ടടുത്ത് നിക്കണ്ട.
ഇങ്ങ് പോര്. അവന്മാരാള് പിശകാ.. ജോർജ് ജാനുവിനടുത്തേക്ക് ചെന്നു. അവന്മാരുമായിട്ട് ചങ്ങാത്തതിലാവണം. ഇല്ലെങ്കിൽ രാത്രി പുറത്തേക്കിറങ്ങാൻ പറ്റില്ല. രാത്രി രണ്ടിനേം അഴിച്ചുവിടും. അയ്യോ.. അപകടമാണോ.. അവന്മാരെ ഇണക്കിയെടുക്കാം.. വരട്ടെ.. ജോർജ് വാ.. ഇഡ്ഢലി ആയിട്ടുണ്ട്. മാഡം വരട്ടെ. എന്നിട്ട് കഴിക്കാം. അത് കൊള്ളാം. ജോർജിനെ കഴിപ്പിക്കാൻ എപ്പോഴും മാഡം വരൂന്നാണോ കരുതീത്.
ദേ.. അവര് യാത്രക്കാരുങ്ങിയേ പുറത്തേക്ക് വരൂ. അതിന് മുന്നേ കഴിച്ചോ. ഇനി ജോർജ് കഴിച്ചില്ലെന്നറിഞ്ഞാൽ പഴി എനിക്കാകുവേ.. അതെന്തായാലും വേണ്ട.. എന്റെ ചക്കര വഴക്ക് കേൾക്കണ്ട.. എന്നും പറഞ്ഞ് ജോർജ് അടുക്കളയിലേക്ക് കയറി. അവൻ ചക്കരയെന്ന് പറഞ്ഞത് ജാനുവിനെ വല്ലാതെ സുഖിപ്പിച്ചു.
One Response