ഓർക്കാപ്പുറത്ത് ഒരു പെണ്ണ്… !!
റീന ഒന്ന് ഞെട്ടിക്കൊണ്ട് തല തിരിച്ചു അവിടേക്ക് നോക്കി
“എന്താ മോളെ ഒരു പമ്മൽ ?”
“ഏയ്യ് ഒന്നുമില്ല.. അപ്പാ.. ഇതൊരു കേക്കാ ”
“എന്തിന്? ഇന്ന് രാവിലെയല്ലെ ബർത്ത് ഡേ കേക്ക് മുറിച്ചെ..!! പിന്നെയും എന്തിനാണ് കേക്ക് ”
“അത് അപ്പാ.. നാളെ കോളേജിൽ പോകുമ്പോൾ ഫ്രണ്ട്സ്സിന് കൊടുക്കാനാ ”
“ ഓക്കെ.. എന്നാൽ ഫ്രിഡ്ജിൽ കൊണ്ട് പോയ്യി വെക്ക് ”
“വേണ്ടപ്പാ.. എന്റെ റൂമിൽ വെച്ചോളാം”
“അത് ചിത്തയാവില്ലേ ”
“ഇല്ല അപ്പാ ”
“ശെരി മോളെ.. നിന്റെ ഇഷ്ടം ”
ആയാൾ അതും പറഞ്ഞ് വീണ്ടും വായിക്കാൻ തുടങ്ങി.
റീന ശാസം നേരെവിട്ടിട്ട് അതും കൊണ്ട് വേഗം നടന്നു. തന്റെ റൂമിൽ ചെന്ന് വാതിലടച്ചു.. അ കവർ പൊട്ടിച്ചു അതിന്റെ ഉള്ളിലെ കേക്ക് പൊതിഞ്ഞ പാക്കിന്റെ മുകൾ ഭാഗം പയ്യെ ഓപ്പൺ ചെയ്തു.
..Hbd, .
മൈ ലവ് റീന..
അ ചുവന്ന ക്രീം കേക്കിന്റെ മേലെ എഴുതിയ വരി കണ്ടവൾ ഞെട്ടിയോ !! ഇതെങ്ങാനും അപ്പ കണ്ടിരുന്നേൽ എന്റമ്പോ,.!! ഓർക്കാൻ കൂടെ വയ്യ.
അവൾ വേഗം തന്നെ അ കേക്ക് അതെപോലെ അടച്ചുവെച്ച് കട്ടിലിന്റെ താഴേയുള്ള ഡ്രോയിലേക്ക് വെച്ച് പുട്ടി.
മൊബൈൽ കയ്യിലെടുത്തു, സ്നേഹ എന്ന നമ്പർ കാൾ ചെയ്തു. എന്നാൽ മറുവശത്ത് കാൾ എടുക്കാതെ വന്നപ്പോൾ ആ നമ്പറിൽ അവൾ മെസ്സേജയച്ചു.
“ഡാ വേണ്ടടാ എനിക്ക് പേടിയാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ഫോൺ എടുക്ക് പ്ലീസ്…”