ഓർക്കാപ്പുറത്ത് ഒരു പെണ്ണ്… !!
പെണ്ണ് – “ എടാ.. ഇതാണ് ആ വിട് ”
റോഡിൽ കൂടി പയ്യെ ബൈക്ക് ഓടിച്ചു പോകുമ്പോൾ, അലക്സിന്റെ പുറത്തു തട്ടിക്കൊണ്ട് രവി പറഞ്ഞു.
“ഇതു വല്ലാതെ വലുതാണല്ലോ ”
ഒരേക്കർ ഭൂമിയുടെ നടുക്കായി 8000 സ്വയർഫീറ്റിൽ ഒറ്റ നിലയിൽ യൂറോപ്പ് മാതൃകയിൽ പണിത വിട് നോക്കി അലക്സ് അമ്പരന്നു.
“എടാ ഇതാണോ നീ പറഞ്ഞാ രാജശേഖരൻ മുതലാളിയുടെ വിട് ?
അതേടാ.. സ്വന്തമായി ബാർ, സ്റ്റാർ ഹോട്ടൽ, പമ്പ്, ഷോപ്പിംഗ് മാൾ, അങ്ങനെ ഒത്തിരി ഒത്തിരി സ്ഥാപനങ്ങൾ ഉള്ള ശതകോടീശ്വരൻ ”
“കൊള്ളാമല്ലെ സെറ്റപ്പ് ”
“പിന്നെ അല്ലാണ്ട്.. നല്ല പുത്തകാശാ,. അതിപ്പോ നമുക്ക് ഉപകാരമായില്ലേ.. ഒത്താൽ ലൈഫ് ടൈം സെറ്റിലാകാനുള്ളത് ഈ ഒരു ഓപ്പറേഷനിൽ തന്നെ കിട്ടും ”
“ഒന്നും നോക്കാൻ ഇല്ല രവി.. നമുക്ക് കയറണം ”
“പിന്നല്ലാണ്ട്.. ഇന്ന് രാത്രി തന്നെ നമുക്കിവിടെ കയറണം ”
“പട്ടി ഉണ്ടോ ”
“ഉണ്ട്.. മുൻ വശത്ത് ഒന്നും, പുറകിൽ രണ്ണെണ്ണവും.
ആ കാണുന്ന സൈഡിൽ കൂടി വേണം കയറാൻ.. അപ്പോൾ വലിയ ശല്ല്യമുണ്ടാവില്ല.. പിന്നെ, അതൊക്കെ എങ്ങനെയാണെന്ന് നിനക്ക് അറിയാമല്ലോ ”
“അതൊക്കെ ഞാൻ നോക്കിക്കോളാം.. അവിടെ ആരൊക്കെയുണ്ട് താമസം ”
“രാജശേഖരൻ, അയാളുടെ ഭാര്യ തങ്കമണി, പിന്നെ ഇളയ മകൾ റീന.. പിന്നെ മുമ്പിൽ എപ്പോഴും രണ്ട് ഗുർക്കകളും ഉണ്ടാകും ”