ഓണനാളിൽ ഒരു ഒളിച്ചുകളി
അവൾ അത് കേട്ട് എണീറ്റ് റൂമിലേക്ക് പോകാൻ എണീറ്റപ്പോൾ അച്ഛൻ വന്നു.
രമേ.. നീ ഇവിടുണ്ടായിരുന്നോ?
ഉണ്ടാരുന്നു മാമാ. കിടക്കാൻ പോവാ.
എന്ന് പറഞ്ഞു അവൾ പോയി.
അച്ഛൻ നല്ല ഫോമിലായിരുന്നു.
അതുകൊണ്ട് വന്നപാടെ പുള്ളിയും കയറിക്കിടന്നു.
ഞാൻ ലൈറ്റ് ഒക്കെ ഓഫ് ആക്കി ടിവി കാണാനെന്നപോലെ അവിടിരുന്നു.
ഇടക്ക് രമയുടെ ഡോറിൽ മുട്ടി.
പണി പാളിയെന്ന് എനിക്ക് തോന്നി. അവൾ ഹെഡ് ഫോൺ വെച്ചിരിക്കുന്നത് കൊണ്ട് ഞാൻ ഡോർ മുട്ടിയത് അവൾ കേട്ടില്ല.
സമയം 12:00 ക്ലോക്കിൽ 12 ന്റെ മ്യൂസിക് അടിച്ചു. ടിവി ഓഫ് ആക്കി എണീറ്റ് കർട്ടൻ മാറ്റി എന്റെ മുറി തുറന്നു. ഫാൻ ഫുൾ സ്പീഡിൽ ഇട്ടു. കതകടച്ചു വെളിയിൽനിന്ന് ലോക്ക് ചെയ്ത് താക്കോൽ എടുത്തു.
വീണ്ടും അവളുടെ ഡോറിൽ മുട്ടി.
നോ രക്ഷ!!
പുറത്തെ ലൈറ്റിന്റെ ചെറിയ പ്രകാശത്തിൽ ടിവി സ്റ്റാൻഡിനു മുകളിൽ ഇരിക്കുന്ന ടോർച് എന്റെ ശ്രദ്ധയിൽ പെട്ടു.
ഒരു കള്ളനെപ്പോലെ പോയി ഞാനതെടുത്തു. തിരിച്ചു രമയുടെ മുറിയുടെ മുൻപിൽ വന്നു.
താഴെ ഡോർ ഗ്യാപ്പിലൂടെ ടോർച് കത്തിക്കുകയും കെടുത്തുകയും ചെയ്തു. മൂന്ന് നാല് തവണ അങ്ങനെ ചെയ്തപ്പോൾ അവളുടെ മുറിയിലെ ലൈറ്റ് ഓൺ ആയി. അവൾ വാതിൽ തുറന്നു. ഞാൻ വെയിറ്റ് എന്ന് പറഞ്ഞു ടോർച് വീണ്ടും പഴയ സ്ഥാനത്തു കൊണ്ട് വെച്ചു തിരിച്ചു വന്നു. എന്നിട്ട് അവളുടെ മുറിയിൽ കയറി കതകടച്ചു ലോക്ക് ചെയ്തു.