ഓഫീസിൽ പുതുതായി വന്നവൾ
ഗായത്രി പറഞ്ഞു,
“ഒരു വിഡ്ഢിക്ക് മാത്രമേ നിങ്ങളെപ്പോലെയുള്ള ഒരു നല്ല വ്യക്തിയുമായി പിരിയാൻ കഴിയൂ, സിദ്ധൂ.”
അന്നാണ് അവൾ ആദ്യമായി എന്നെ സിദ്ധു എന്ന ഓമനപ്പേരിട്ട് വിളിച്ചത്.
സിദ്ദു.. നിങ്ങളുടെ dress selection Special ആണ് .. എനിക്കത് ഒത്തിരി ഇഷ്ടമായി.. ഇന്ന് തന്നെയല്ല.. നമ്മൾ കണ്ടപ്പോഴൊക്കെ താങ്കൾ മനോഹരമായാണ് ഡ്രസ്സ് ധരിച്ചിരുന്നത്.
സിദ്ദു.. ജോലിക്കാര്യങ്ങൾ നോക്കുന്നതിൽ തികച്ചും പ്രൊഫഷണലാണെന്ന് എനിക്ക് മനസ്സിലായി. എന്നാൽ ഒപ്പം തന്നെ കൂടെയുള്ളയാളുടെ കാര്യത്തിൽ കെയറുമാണെന്ന് എനിക്ക് മനസ്സിലായി..
അവൾ ഉദ്ദേശിച്ചത് എനിക്ക് പെട്ടെന്ന് പിടികിട്ടിയില്ല.. അപ്പോഴാണ് അവളുടെ സാരിയിൽ സാബാർ കറ വീണതും ഞാനവളുടെ സാരി റെഡിയാക്കി കൊടുത്തതുമൊക്കെ അവൾ എടുത്തുപറഞ്ഞത്..
ഞാൻ ധരിച്ച കൂർത്ത അവളുടെ കാമുകനെ ഓർമ്മിപ്പിച്ചുവെന്നും
അവൾ സൂചിപ്പിച്ചു. അവൻ കോളേജിൽ പഠിക്കുമ്പോൾ ഒരു അപകടത്തിൽ മരിച്ചു. കാമുകന്റെ ഓർമ്മകളെ മറികടക്കാൻ അവൾക്ക് കുറച്ച് വർഷം വേണ്ടി വന്നു.., 5 വർഷത്തിന് ശേഷം അവൾ വിവാഹിതയായി.
അത് കേട്ട് എനിക്കവളോട് സഹതാപം തോന്നി. ഞാൻ അവളെ ഒരു സൈഡ് ഹഗ് കൊടുത്തു.
എന്റെ വലതു കൈ അവളുടെ വലതു തോളിലും അവളുടെ തല എന്റെ നെഞ്ചിലും ആയിരുന്നു. അവളുടെ ജീവിത സംഭവങ്ങൾ വിവരിച്ചത്കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടെ കണ്ണുനീർ എന്റെ കുർത്തയിൽ വീണു, എന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അവൾ മെല്ലെ അവളുടെ വലതു കൈ എന്റെ അരക്കെട്ടിൽ ചുറ്റി എന്നെ തഴുകി.