ഞാനും എന്റെ ചേച്ചിമാരും
വീട്ടിലെത്തിയപ്പോൾ ചേച്ചിയുടെ അമ്മയാണ് ആദ്യം പുറത്തേക്ക് വന്നത്. അത് കണ്ട് ചേച്ചി ചോദിച്ചു.
“അമ്മയ്ക്ക് വയ്യാന്ന് പറഞ്ഞിട്ട്?”
” ഇപ്പോ ആശ്വാസമുണ്ട്..” എന്ന് പറഞ്ഞ് ചേച്ചിയിൽനിന്നും അമ്മ കുഞ്ഞിനെ വാങ്ങി.
” നീ ഇങ്ങോട്ട് വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ നിന്റമ്മയുടെ അസുഖം പറപറന്നു.. നിന്നെ ഇങ്ങോട്ടൊന്ന് വരുത്താനുള്ള അടവായിരുന്നിവളുടേതെന്നാ എനിക്ക് സംശയം..”
അതും പറഞ്ഞുകൊണ്ടാ ചേച്ചിയുടെ അച്ഛൻ കടന്ന് വന്നത്.
എന്നെ കണ്ടതും..
“ങ്ങാ.. കുട്ടനോ.. നീ കൂടെ ഉണ്ടെന്നറിഞ്ഞപ്പോഴാ ഞങ്ങൾക്ക് ആശ്വാസമായത്.. ഇവളും കുഞ്ഞും തനിച്ച് ബസ്സില് പോന്നാലെങ്ങനാ എന്ന ടെൻഷനുണ്ടായിരുന്നു. “
എന്ന് പറഞ്ഞ്കൊണ്ട് അച്ഛനും അമ്മയും ഞങ്ങളെ അകത്തേക്ക് കൂട്ടി.
ചേച്ചിയുടെ അച്ഛൻ നല്ല വർത്തമാനക്കാരനാണെന്ന് മുന്നേ അറിയാവുന്നത്കൊണ്ട് ആ വർത്തമാനത്തിന് ഇരുന്ന് കൊടുക്കാൻ എനിക്കും പ്രശ്നം തോന്നിയില്ല. വേറെന്താ അവിടെ ചെയ്യാനുള്ളത്?
അച്ഛനും അമ്മയും മാത്രമാണാ വീട്ടിൽ.
വലിയ വീടാണെങ്കിലും രണ്ടുപേർ മാത്രം ഉപയോഗിക്കുന്ന ഒരു വീടിന്റെ മൂകത അവിടെ കാണാമായിരുന്നു.
“ബിന്ദു.. കുട്ടന് മുറി വൃത്തിയാക്കി കൊടുക്കണമല്ലോ.. ഇന്നാണെങ്കിൽ കല്യാണി വന്നുമില്ല. കുട്ടൻ കൂടെ ഉള്ളത് ഇന്നല്ലേ അറിഞ്ഞുള്ളൂ.”