ഞാനും ചേച്ചിമാരും
അവർക്കെല്ലാവർക്കൂം എന്റെ സ്വഭാവത്തെക്കുറിച്ചു നല്ലവണ്ണം അറിയാം. എങ്കിലും ഞാൻ പലപ്പോഴും വളരെ പക്വമായ രീതിയിലാണ് കാര്യങ്ങൾ ചെയ്തിരുന്നത്. അതിനാൽ എന്റെ കൂട്ടുകാർപോലും എന്നെ എന്തെങ്കിലും കാര്യങ്ങളിൽ തമാശയായി കളിയാക്കുന്നതു കുറവായിരുന്നു.
ഞാൻ അന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ട്. കൂട്ടുകാരുടെ പോലെ കളിതമാശയൊക്കെ ആയി നടക്കാൻ. വലുതായപ്പോൾ കുറെയൊക്കെ അവരുമായി കളിതമാശയുമായി ഇടപെടുവാൻ കഴിഞ്ഞിട്ടുണ്ട്. അതാണു ഇന്നും എന്റെ മനസ്സിലെന്നും പച്ച പിടിച്ചു നിൽക്കുന്ന കാര്യങ്ങൾ.
വളർന്നു വന്നപ്പോൾ എനിക്കു തന്നെ കളിതമാശയുമായി കൂട്ടുകാരുമൊത്തുള്ള ജീവിതം, അവരുടെ അതിരുകടന്ന തമാശയും കളിയാക്കലും ഒഴിവാക്കേണ്ടിവന്നു. അതാണു എന്റെ ജീവിതം ഒരു പച്ച പിടിക്കാനുള്ള ഒരു കാരണം.
ഞാൻ ചെറുപ്പം മുതലെ ക്ലാസ്സിൽ ഒന്നാമനായിരുന്നു. ഇടക്കാലത്തു കൂട്ടുകാരുമായുള്ള അടുപ്പം കുറച്ചു ഞാൻ എന്റെ വിദ്യാഭ്യാസത്തിൽ പരിപൂർണ ശ്രദ്ധപതിപ്പിച്ചു. അതിന്റെ ഫലമായിട്ടണ് ഇന്നു ഗൾഫിൽ നല്ലൊരു ജോലി നേടിയെടുത്തത്.
എങ്കിലും ഇന്നു നാട്ടിൽ പോകുമ്പോൾ അന്നത്തെ എന്റെ കൂട്ടുകാർ ബഹുമാനം കലർന്ന അടുപ്പമാണ് കാണിക്കുന്നത്. ഒരു രീതിയിൽ പറഞ്ഞാൽ അത് ഒരു സുഖം തരുന്നുണ്ട്. അതോടൊപ്പം വലിയ നഷ്ട ബോധവും.
One Response