ഞാനും ചേച്ചിമാരും
“മറ്റുള്ളവർ കാണുമെന്നുള്ള ഒരു വിചാരവുമില്ല. ചെക്കന് മൊലക്കു പിടിച്ചു കളിക്കാനാ പൂതി. വേറെ ആരെങ്കിലും കണ്ടാൽ അവൾ അവളുടെ പാടുനോക്കും, നീ കുടുങ്ങുകയെ ഉള്ളൂ. വെറുതെ വീട്ടുകാരെയും കൂടി മോശമാക്കല്ലെ നന്ദൂ…
ചേച്ചിയുടെ പറച്ചിൽ തുടർന്നു. “എങ്ങനെയാ നന്നാവുന്നത്, കൂട്ടുകാരൻ ചെയ്ത ഗൊണവതിയാരം കണ്ടില്ലെ. ചെറ്റപൊക്കി നോക്കാൻ പോക്കായിരുന്നല്ലൊ , ഇനി നീയുമുണ്ടായിരുന്നൊന്നാ ചെറ്റപൊക്കാൻ…ചേച്ചി കളിയാക്കുന്ന രീതിയിൽ അൽപം ദേഷ്യത്തിലാണ് പറഞ്ഞത്.
“നിന്നെയൊന്നു മര്യാദക്കാരനാക്കാൻ ജലജചേച്ചിയൊടു പറയണം, അല്ലെങ്കിൽ നീയും ആ സനലിനെപ്പോലെയാകും” എന്റെ കാര്യം അമ്മയൊടു പറയുമെന്നു പറഞ്ഞപ്പോൾ അൽപം പേടിയെനിക്കു തോന്നി. ഞാൻ ഒന്നും മിണ്ടാതെ താഴേക്കു നോക്കി നിന്നു.
അന്നേരമാണു അമ്മാവനും അമ്മായിയും അതിലെ വന്നത്. അവർ പോകുന്ന വഴിയാണ്. ഞാനും അവരുടെ കൂടെ നടന്നു.
അന്നു വൈകുന്നേരം പിന്നെയും മല്ലിക ചേച്ചിയുടെ വീട്ടിൽ പോകേണ്ടി വന്നു. ഷീലചേച്ചിയുടെ പുതിയ വീടിനു കറന്റ് കണക്ഷൻ നൽകാനായി നാളെ ഇലട്രിസിറ്റി ആഫീസിൽ നിന്നും ആളു വരുന്ന കാര്യം ഷീലചേച്ചിയുടെ വീട്ടിൽ ചെന്നു പറയണം.
അമ്മ അതിനെന്നെയാണ് എൽപ്പിച്ചത്. എനിക്കാണെങ്കിൽ തീയറ്റർ സംഭവത്തിനുശേഷം ഷീലചേച്ചിയെ മുൻപിൽ പോകാൻതന്നെ മടിയാണ്.ഷീലചേച്ചി കണ്ണും മൂക്കും ഇല്ലാതെ ചിലപ്പോൾ ഡയലോഗ് അടിക്കും.ആൾക്കാരുടെ മുൻപിൽ വച്ചാണെങ്കിൽ ഞാൻ ചിലപ്പോൾ നാറിപ്പോയാലൊ എന്നെനിക്കു പേടിയുമുണ്ട്.
12 Responses