ഞാനും ചേച്ചിമാരും
കുറച്ചു കഴിഞ്ഞപ്പോൾ ജാനമ്മചേച്ചിയുടെ വീട്ടിൽനിന്നു വലിയ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടു. ഞാനും അമ്മയുമെല്ലാം അവിടേക്കോടിചെന്നു. ഷാജിചേട്ടന്റെയച്ചൻ കുട്ടിളപ്പടിയിൽ കാലുതട്ടി വീണതാണു കാര്യം. പുള്ളിക്കാരനാണെങ്കിൽ നല്ല പ്രായമുണ്ട്. വീണപ്പോൾ കൈയിന്റെ എല്ലുപൊട്ടിയെന്നാണ് തോന്നുന്നത്. അമ്മയെന്നോടു പറഞ്ഞതനുസരിച്ച് ഞാൻ ഉടനെതന്നെ ഒരു ടാക്സി വിളിച്ചുകൊണ്ടുവന്നു.
ഞാൻ മുൻപിലെ സീറ്റിലും ജാനമ്മ ചേച്ചിയും വല്യച്ചനും വല്യമ്മയും പിറകിലെ സീറ്റിലും ആയിരുന്നു ആശുപത്രിയിലേക്കു പോയത്. എക്സ്റേയെടുത്തു നോക്കിയപ്പോൾ കൈയിന്റെ എല്ലു പൊട്ടിയിട്ടുണ്ട്. അതുകാരണം അന്ന് ആശുപത്രിയിൽ കിടക്കാൻ ഡോക്ടർ പറഞ്ഞു. ജാനമ്മചേച്ചിക്കു രാവിലെ തന്നെ ഓഫീസിലേക്കു പോകേണ്ടതിനാൽ എന്നോടും ജാനമ്മചേച്ചിയോടും തിരിച്ചുപൊയ്ക്കോളാൻ വല്യമ്മ പറഞ്ഞു.
ഞങ്ങൾ തിരിച്ചു വീട്ടിലെത്തിയപ്പോൾ സമയം ഏതാണ്ട് പതിനൊന്നു കഴിഞ്ഞിട്ടുണ്ട്. ജാനമ്മച്ചേച്ചിയോടു ഞങ്ങളുടെ വീട്ടിൽ കിടക്കാനാണ് വല്യമ്മപറഞ്ഞയച്ചിരുന്നത്. വീട്ടിൽ വന്നപ്പോൾ അമ്മയും അതു തന്നെ പറഞ്ഞു. ജാനമ്മചേച്ചി ഒരു സാധാരണ സാരിയാണു ധരിച്ചിരുന്നത്. ആ സാരിയുടുത്തു തന്നെയാണു ചേച്ചി കിടന്നതും.
അമ്മാവനും അമ്മായിയും അമ്മയൊക്കെ കിടക്കുന്ന മുറിയിലാണു കിടക്കുന്നത്. അതിനാൽ അമ്മയും പെങ്ങമ്മാരും ഞാൻ കിടക്കുന്ന ചെറിയ ഹാളിൽ ആണു അന്നു കിടന്നത്. പെങ്ങമ്മാർ ഞാൻ കിടക്കുന്ന കട്ടിലിൽ കിടന്നു ഉറക്കമായിരുന്നു. അവരെ പിന്നെ കുത്തിവിളിക്കേണ്ടയെന്നു വച്ച് ഞാൻ താഴെയാണു കിടന്നത്.
2 Responses