സാമ്പത്തികമായി ഞങ്ങളേക്കാൾ മോശമായ അവസ്ഥ ആയിരുന്നതു കൊണ്ട് അവരുടെ അച്ഛനും അമ്മയും കൂലിപ്പണിക്ക് പോകുന്നുണ്ടായിരുന്നു. സുജേച്ചിയുടെ ഒരു ചേച്ചിയെ കല്യാണം കഴിച്ചു വിട്ടിരുന്നു. ഈ രണ്ടു വീടുകളും അങ്ങനെ വളരെ അടുപ്പത്തിലും സഹകരണത്തിലും പോയിക്കൊണ്ടിരുന്നു.
രണ്ടാമത്തെ പെങ്ങൾ പത്തിൽ പഠിക്കുന്ന സമയം, കൂടുതൽ നേരവും അവൾ ട്യൂഷൻ ക്ലാസിലും സ്കൂളിലുമായിരിക്കും.വീട്ടിൽ ഞാൻ തനിയെ ആയിരിക്കും സ്കൂളില്ലാത്ത ദിവസങ്ങളിൽ.
ചില ദിവസങ്ങളിൽ സുജേച്ചി വീട്ടിലേക്ക് വിളിച്ച് അവിടെ ഇരുത്തും, എന്തെങ്കിലുമൊക്കെ സംസാരിച്ച് നേരം കളയും. സുജേച്ചി പൊതുവേ ശാന്ത പ്രകൃതമാണ്, അധികമാരോടും സംസാരമില്ല.എന്റെ മൂത്ത ചേച്ചിയാണ് പ്രധാന കൂട്ട്, ചേച്ചി പഠിക്കാൻ പോയപ്പോൾ സുജേച്ചിക്ക് കൂട്ടില്ലാതായി.
സുജേച്ചിയെ കാണാൻ വലിയ ഭംഗി ഒന്നുമില്ല, നല്ല നിറമുണ്ട് എന്നു മാത്രം. നല്ല ഉയരത്തിൽ മെലിഞ്ഞ ശരീരമുള്ള സുജേച്ചി എപ്പോളും പാവാടയും ബ്ലൗസുമാണ് ധരിക്കാറ്. എന്നോട് എപ്പോളും സംസാരിക്കുന്ന സുജേച്ചി എന്തെങ്കിലുമൊക്കെ എനിക്കായി ഉണ്ടാക്കി തരുകയും ചെയ്തിരുന്നു.
സുജേച്ചിയുടെ വീടിന്റെ പിന്നാമ്പുറത്ത് ഒരു ചെറിയ തിണ്ണയുണ്ട് അവിടാണ് ഞങ്ങൾ പതിവായി ഇരിക്കുന്നത്. അവിടെ നിന്നും കുറച്ച് താഴേക്കു മാറിയാണ് ഒരു ചെറിയ തോട് ഒഴുകുന്നത്.ഞങ്ങളൊക്കെ പതിവായി കുളിക്കുന്ന സ്ഥലം. ചില ദിവസങ്ങളിൽ സുജേച്ചി കുളിക്കാനിറങ്ങുമ്പോൾ ഞാനുണ്ടെങ്കിൽ എന്നെയും കൂട്ടും. തോടിന്റെ കടവിൽ ഞങ്ങൾ സംസാരിച്ച് കുളിക്കുകയും സുജേച്ചി തുണി അലക്കുകയോ മറ്റോ ചെയ്യുകയും ചെയ്യും.
2 Responses
സൂപ്പറായിരിക്കുന്നു… വളരെ നല്ല അവതരണം…..?
നല്ല കഥ, മാന്യമായി അവതരിപ്പിച്ചിരിക്കുന്നു. വായനാ സുഖമുള്ള കഥയായി തോന്നി….