ഞാനും എന്റെ പെണ്ണും..
“താങ്ക്യൂ..”
“ചിരിച്ചോണ്ട് പറയൂ…”
“ഉം.. താങ്ക്യൂ…”
ഹാവൂ, അങ്ങനെ ആ പ്രശ്നം തീർന്നു. ശ്വാസം നീട്ടിവിട്ടുകൊണ്ട്….
എക്സൈറ്റ്മെന്റോടെ ഞാൻ അർപ്പിതയെ വിളിച്ചു. അവൾ ഇറങ്ങാൻ തുടുങ്ങുകയായിരുന്നു. ഞാൻ ഒരു യൂബർ വിളിച്ചവൾക്ക് കൊടുത്തു.
വൈകീട്ട് ചോറും ചിക്കനും ആയിരുന്നു ഞാനുണ്ടാക്കിയത്, കല്യാണത്തിന് മുൻപേ ഭർത്താവുണ്ടാക്കിയത് നോക്കട്ടെ എന്നും പറഞ്ഞിട്ടവളെന്നോട് ഉണ്ടാക്കിയ ചിക്കൻ കറി ഒരു പാത്രത്തിലാക്കി കൊണ്ടുവരാനായി പറഞ്ഞു. ഞാനതുംകൊണ്ട് അവളെ കാണാൻ ചെന്ന്. അപ്പമായിരുന്നു അവരുടെ ഹോസ്റ്റലിൽ അന്ന്. അവൾക്ക് എരിവ് നല്ല ഇഷ്ടമായത് കൊണ്ടാണ് ഞാനത് എത്തിച്ചത്..
ആ ആഴ്ച്ച കൊച്ചീല് നിൽക്കാൻ ഞാൻ അർപ്പിതയോടു കാലുപിടിച്ചു പറഞ്ഞു. അവളുടെ അമ്മയ്ക്കും എന്റെ അമ്മയ്ക്കുമുള്ളിൽ ആധിയാണ്, കാര്യം ഞങ്ങളിവിടെ എന്ത് കുരുത്തക്കേടാണ് ഒപ്പിക്കുന്നത് എന്നറിയാതെ, ഓരോ ദിവസവും രാത്രി രണ്ടാളും ചർച്ചയിലാണ്..
ഇനി ഒന്നിച്ചാണോ എന്നുപോലുമവർക്ക് ഡൌട്ട് ഉണ്ട്. എന്താല്ലേ? വല്ലാത്ത സമ്പ്രദായം !! സംസ്കാരം!!
പക്ഷെ, എനിക്ക് അവളെ കെട്ടിപിടിക്കാനോ ഒന്നുമ്മവെക്കാനോ പോലും അവളിപ്പോ സമ്മതിക്കില്ല, ജസ്റ്റ് ഒന്നു ഫ്ലാറ്റ് വരെ വന്നിട്ട് പോ എന്ന് പറഞ്ഞാൽപ്പോലും അവളുണ്ടോ കേൾക്കുന്നു…..