ഞാനും എന്റെ പെണ്ണും..
സംഭവം ഇപ്പൊ അവളുടെ മനസ് തുറന്നതാണെങ്കിലും എനിക്ക് കോമഡി ആയിട്ടാണ് തോന്നിയത്, ഇങ്ങനെയും ചിലരുണ്ട്…. റൈറ്റ് ടൈമിൽ ഡിസിഷൻ എടുക്കാൻ പറ്റാതെ, ടീച്ചർ ആണെന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.
ഞാനത്രക്ക് സുന്ദരക്കുട്ടൻ ആണെന്നല്ല, പക്ഷെ മിനിമം ഒരു ഇഷ്ടം തോന്നിയാൽ കൂടുതൽ സംസാരിക്കാനെങ്കിലും ശ്രമിക്കാതെ ചുമ്മാ…..
“രമിതാ, ഞാൻ തന്നെ വിഷമിപ്പിക്കാൻ വേണ്ടി പറയുവല്ല. എന്നാലും അന്ന് താൻ എന്നോട് അങ്ങനെ സംസാരിച്ചെങ്കിലും, എനിക്ക് തന്നെ ഇഷ്ടമായിരുന്നു. എന്നിട്ടും തന്റെ അച്ഛൻ വിളിച്ചപ്പോ ഞാൻ തനിക്ക് വേണ്ടിയാണ് തന്നെ ഇഷ്ടമല്ലെന്നു പറഞ്ഞത്. താൻ എന്നെ കാണാൻ വേണ്ടി ഒരിത്തിരി സമയം അന്ന് ചിലവഴിച്ചെങ്കിൽ, ഒരുപക്ഷെ…”
“സോറി മോഹിത്..”
“വിഷമിക്കാൻ, അല്ലാട്ടോ… തനിക്ക് ശെരിയാണെന്ന് തോന്നുന്ന കാര്യത്തെ ഉറപ്പിക്കാൻ വേണ്ടി സമയം കൊടുത്താൽ മാത്രമേ അത് ശെരിയാണോ തെറ്റാണോ എന്നറിയൂ..
അറേഞ്ച് മാരേജ്ന് തയാറാകുമ്പോ, ശെരിക്കും നല്ലൊരു ചോയ്സ് ഉണ്ടവിടെ, താനത് ശെരിക്കുമുപയോഗിച്ചില്ല. എന്നിട്ടിപ്പോ റിഗ്രെറ്റ് ചെയ്തിട്ട്, എന്നോട് സംസാരിച്ചാൽ, തത്ക്കാലത്തേക്ക് വിഷമം മാറുമെന്നല്ലാതെ….”
ശെരി. താൻ ആലോചിക്ക്, തനിക്ക് നല്ലൊരു ഫ്രണ്ട് കൂടെയില്ലെന്നു, താൻ പറയാതെ പറഞ്ഞു….സാരമില്ല..
ഐ ക്യാൻ ബി യുവർ ഫ്രണ്ട്.. ഓക്കേ…”