ഈ കഥ ഒരു ഞാനും എന്റെ പെണ്ണും.. സീരീസിന്റെ ഭാഗമാണ് , മറ്റ് 8 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞാനും എന്റെ പെണ്ണും..
ഞാനും എന്റെ പെണ്ണും..
സുജിത്തിന്റെ കാറും, ഒപ്പം മറ്റൊരു കാറും കൂടെയുണ്ടായിരുന്നു. എന്റെ അമ്മാവന്മാരും ചെറിയച്ഛനും ചെറിയമ്മയും ഉണ്ട്.
അർപ്പിത റോസ് നിറത്തിലുള്ള സാരി ആയിരുന്നു ഉടുത്തിരുന്നത്, അവളുടെ നാണത്തിൽ പൊതിഞ്ഞ ചിരിയും കറുപ്പിച്ചെഴുതിയ കണ്ണുകളും എന്റെ നെഞ്ചിലേക്ക് ഇറങ്ങി.
ചായയും തന്നിട്ട് അവൾ മുറിയിലേക്ക് കയറിയപ്പോൾ ഒരു കാരണവർ പറഞ്ഞു. ചെക്കനും പെണ്ണിനും വല്ലതും സംസാരിക്കാനുണ്ടെങ്കിൽ ആവാമെന്ന്. പക്ഷെ അതെല്ലാവരും കേട്ട് നല്ല ചിരി. എനിക്കും ചിരിയടക്കാൻ കഴിഞ്ഞില്ല.
എങ്കിലും, ഞാൻ എണീറ്റുകൊണ്ട് അർപ്പിതയുടെ മുറിയിലേക്ക് കയറി. (തുടരും )