ഞാനും എന്റെ പെണ്ണും..
“ഡാ …നിന്നെ എനിക്കറിഞ്ഞൂടെ …കുരുത്തക്കേടൊന്നും ഒപ്പിക്കരുത് കേട്ടല്ലോ…..”
“ഹേ …ഞാനൊന്നും ഇല്ല ….”
രാത്രി കഴിച്ചുകഴിഞ്ഞു ബെഡിൽ കമിഴ്ന്നു കിടന്നു ഞാൻ മെസ്സേജ് ചെയ്യുമ്പോ അർപ്പിത ചോദിച്ചു ….
“ഏട്ടാ ….ഇന്ന് ട്രെയിനിൽ ചെയ്തപോലെ ഇനി ചെയ്യല്ലേ ട്ടോ ?”
“അതെന്താ …”
“വേണ്ടാ ….”
“നിനക്ക് മൂഡ് ആയല്ലേ …”
“ഛീ…എന്നോട് ഇങ്ങനെ സംസാരിക്കല്ലേ എനിക്കെന്തോ പോലാണ് ..”
“ഞാൻ നിന്നെ കെട്ടാൻ പോണ ആളല്ലേ,?”
“ആയിരിക്കും, എന്നാലും ഇതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി.”
“ആഹാ…ശെരി എങ്കിൽ ഉറങ്ങിക്കോ ..”
“പ്ലീസ് ഏട്ടാ …..”
“എങ്കിൽ പറ എന്ത് ചെയ്തപ്പോഴാണ് മൂഡ് ആയെ …”
“ഗുഡ് നൈറ്റ്!!”
പക്ഷെ പുലരുമ്പോ ഉള്ള ട്രെയിൻ യാത്രയല്ലേ അടുത്ത തിങ്കളാഴ്ച, അന്നേരം ഉറപ്പായും ഒരുപാടു തവണ എന്റെ പെണ്ണിനെ ചുംബിക്കാൻ അവസരം കിട്ടുമെന്ന് മനസുകൊണ്ടോർത്തു.
ട്രെയിനിൽ വെച്ച് കിസ് ചെയുന്ന രണ്ടുപേരുടെ ഫോട്ടോ ഞാൻ അവൾക്ക് അപ്പൊ തന്നെ വാട്സാപ്പ് അയച്ചതും അവൾ കുറെ കിസ് എമോജി എനിക്കയച്ചു.
കള്ളി!! എനിക്കറിയാം അവളുടെ മനസ്..!!
പിറ്റേന്നു ഞാൻ ടൗണിലേക്കിറങ്ങിയെങ്കിലും അർപ്പിതയെ കാണാൻ നിന്നില്ല, എനിക്കും ശില്പയ്ക്കും ഡ്രസ്സ് എടുത്തു, നാളെ അർപ്പിതയെ കാണാൻ പോകാനുള്ള ഡ്രസ്സ് ആയിരുന്നു, ഒരു ബ്ലൂ ഷർട്ടും ക്രീം കളർ പാന്റ്സും, ശിൽപയ്ക്ക് അനാർക്കലി വൈറ്റ് ചുരിദാറും.