ഞാനും എന്റെ പെണ്ണും..
അങ്ങനെ അടുത്ത വെള്ളിയഴ്ച ഞാനും അവളും ഒന്നിച്ചു ട്രെയിനിൽ വീട്ടിലേക്ക് തിരിച്ചു, ഈ ഞ്യാറാഴ്ചയാണ് ഞാൻ അവളുടെ വീട്ടിലേക്ക് പെണ്ണുകാണാനായി പോകുന്നത്. ട്രെയിനിൽ വെച്ച് ഉറക്കം നടിച്ചു ഞാൻ അവളുടെ കൈപിടിച്ചുകൊണ്ട് അവളുടെ മുടിയിഴകളിൽ മുഖം പൂഴ്ത്തി ഞാൻ കഴുത്തിലെ വിയർപ്പിൽ ചുണ്ടമർത്തിയപ്പോൾ….
“ഏട്ടാ …ആരേലും കാണും …”
എന്ന് പതിയെ അവളെന്റെ കാതിൽ പറഞ്ഞു.
“ഇങ്ങോട്ട് നോക്കണ്ടന്നു പറയാം ….”
“ഛീ …ഇങ്ങനൊരു സാധനം ….”
ട്രെയിനിന്റെ കാതടിപ്പിക്കുന്ന ഒച്ചയിലും ഞങ്ങൾക്ക് മാത്രം കേൾക്കാവുന്ന പോലെ രണ്ടാളും കുറുകിക്കൊണ്ട് നാട്ടിലെത്തി, പലപ്പോഴും അവളുടെ തുടകളിൽ ഞാൻ കൈകൊണ്ടു തലോടിയും കൈകോർത്തുകൊണ്ട് അവളുടെ അല്ലിയിളം വിരലിൽ ചുംബിച്ചും ഞാൻ പെണ്ണിനെ ഉണർത്തികൊണ്ടിരുന്നു….
വീടെത്തിയശേഷം ഞാൻ കുളിയൊക്കെ കഴിഞ്ഞപ്പോൾ ശില്പ എന്നെ ട്രോളാൻ തുടങ്ങി,
“എപ്പോഴും ഫോണിൽ മെസ്സേജ് ചെയ്യലമ്മേ പണി,
അമ്മയ്ക്ക് അറിയാമോ ഏട്ടനും ചേച്ചിയും അടുത്തടുത്താണ് മുറിയെന്നു?”
“അതുശരി, അതീ കോന്തൻ പറഞ്ഞില്ലാലോ ….ഡാ, അച്ഛൻ വിളിച്ചപ്പോ ഞാൻ രണ്ടാളും ഒരേ ജില്ലയാണ് പറഞ്ഞപ്പോൾ തന്നെ തമ്മിൽ കാണുന്ന ദൂരമാണോ എന്നാണ് ചോദിച്ചത്, ഇത്രയും അടുത്താണെന്നു ഞാനറിഞ്ഞില്ല…..”
“അല്ലമ്മേ..ദൂരമുണ്ട് ….ഈ കാന്താരി വെറുതെ പറയുവാണ്, ഇവൾക്ക് ഞാനൊരു ഡ്രെസ് വാങ്ങിച്ചുകൊടുക്കാന്നു പറഞ്ഞിട്ട് പറ്റിച്ചു, അതുകൊണ്ടിവള് ഉണ്ടാക്കി പറയുന്നതാമ്മേ …”