ഞാനും എന്റെ പെണ്ണും..
എന്റെ അമ്മയും ഏട്ടന്റെ അമ്മയും കൂടെ കുറെ നേരം
സംസാരിച്ചിരുന്നു, ഊണൊക്കെ കഴിഞ്ഞിട്ടാണ് പോയത്….”
“ഉം ശില്പ പറഞ്ഞു….നാളെ സ്റ്റേഷനിൽ ഞാൻ വരാം ….”
ആ രാത്രി മറക്കാനാവില്ല, ഇന്നുവരെ അനുഭവൈച്ചതിൽ വെച്ചേറ്റവും ത്രില്ലിംഗ് ആയിരുന്നു, അർപ്പിതയും ഞാനും ഫോണിൽ പുലരുവോളം ഉമ്മ കൊടുത്തും അവളോട് കൊഞ്ചിയും ഉറങ്ങാൻ തന്നെ ഞങ്ങൾ മറന്നു.
അന്ന് വൈകീട്ട് എന്റെ വീട്ടിൽ നിന്നും അമ്മ വിളിച്ചു.. പത്തിൽ എട്ടു പൊരുത്തമുണ്ട്, അതൊക്കെ അമ്മ തന്നെ നോക്കിയാൽ മതി എനിക്കതൊന്നും കേൾക്കണ്ടാന്നു ഞാൻ പറഞ്ഞു.
ശില്പയും അർപ്പിതയും മെസ്സജ് ചെയ്യാനാരംഭിച്ചു. അവർ നേരത്തെ പരിചയം ഉണ്ടെങ്കിലും അതൊരു കോമൺ വാട്സ്ആപ് ഫാമിലി ഗ്രുപ് മാത്രമാണ്. ഇപ്പൊ പിന്നെ വീട്ടിലേക്ക് വരുന്നത്കൊണ്ട് എന്നെക്കുറിച്ചുള്ള ചർച്ചയാണ് രണ്ടാൾക്കും.
ഓരോ ദിവസവും കടന്നുപോകുമ്പോ ഞാനും അർപ്പിതയും കൂടുതൽ കൂടുതൽ മനസിലാക്കിക്കൊണ്ടിരുന്നു. പിണങ്ങിയാലും അതിനു അധികം ആയുസുണ്ടായിരുന്നില്ല. രാത്രി ഹോസ്റ്റലിൽ നിന്നും പയ്യെ അവളെ ഞാൻ ഇറക്കികൊണ്ട് മറൈൻ ഡ്രൈവിൽ കുലുക്കി സര്ബത് കുടിക്കാനും നൈറ്റ് ഡ്രൈവിനും കൊണ്ടുപോയത്, പ്രണയിക്കാൻ മാത്രമല്ല, പെണ്ണുങ്ങൾക്കും രാത്രി സ്വന്തമാണെന്നുകൂടെ പറയാനായിരുന്നു.