ഞാനും എന്റെ പെണ്ണും..
ശനിയാഴ്‌ച ഞാൻ ഫ്രെണ്ട്സ്ന്റെ കൂടെ ആലപ്പി ത്രിക്കുന്നപുഴ ബീച്ച് ഹൗസിലേക്ക് പോയി, കൂടെ ജോലി ചെയുന്ന ഒരാൾ സ്റ്റേറ്റ്സിലേക്ക് പോവുകയാണ്, അതിന്റെ ചിലവ്.
അങ്ങനെ ഞായറാഴ്ചയായി, ഫുൾ ഡേയ് സീരിസും കണ്ടിരുന്നു സമയം ചിലവാഴക്കുകയായിരുന്നു ഞാൻ, വൈകീട്ട് ആയപ്പോൾ അർപ്പിത വിളിച്ചു.
“ഏട്ടാ ….”
“എന്താടി പിണക്കം മാറിയോ…”
“ശില്പയും അമ്മയുമെന്റെ വീട്ടിലേക്ക് വന്നിരുന്നു…ജസ്റ്റ് അവരിറങ്ങിയേ ഉള്ളു”
“എന്നിട്ട്…”
“എന്റെ ഫോട്ടോയും ജാതകവും വാങ്ങിച്ചു.”
“ശില്പയോട് ഞാനെല്ലാം പറഞ്ഞിരുന്നു, എല്ലാം, നിന്നെ കണ്ടതുമുതലുള്ള എല്ലാം ……അവൾക്കും നിന്നെ അത്രയ്ക്കിഷ്ടമാണ്. അമ്മയോട് പറഞ്ഞപ്പോൾ ജാതകം കൂടെ നോക്കാം എന്നിട്ട് മതിയെന്ന് പറഞ്ഞു, അപ്പൊ ഞാൻ പറഞ്ഞു, അതൊന്നും നോക്കണ്ട …എനിക്ക് ഈ പൊട്ടിപെണ്ണിനെ മതിയെന്ന്….”
“എനിക്ക് കരച്ചിൽ വരുന്നുണ്ട് കേട്ടോ…..”
“എന്തിനാ …”
“അറിയില്ല ….”
“ജാതകം ചേർന്നില്ലെങ്കിലോ ?”
“അത് കാരണവന്മാരുടെ ഒരു ശീലമല്ലേ…അവര് നോക്കിക്കോട്ടെ..”
“ഏട്ടാ എനിക്ക് കാണാൻ തോന്നുന്നു…”
“വീഡിയോ ഓൺ ചെയ്യ് …”
“ഉം…”
“ശോ ..കരയല്ലെടി..പെണ്ണെ.”
“പറ്റുന്നില്ല..”
“ഉമ്മാ…”
“ഉം ….കിട്ടി.”
“തന്റെ അച്ഛനും അമ്മയും എന്ത് പറഞ്ഞു.”
“സത്യത്തിൽ ഒരു കൂട്ടർ കാണാൻ വന്നിരുന്നു, അച്ഛന്റെ ഫ്രണ്ടിന്റെ മോൻ, നാട്ടിലെ വില്ലജ് ഓഫീസിലാണ് ജോലി. അവർ വന്നു കണ്ടിട്ട് ഇറങ്ങുമ്പോഴാണ് ശില്പയും അമ്മയും വരുന്നത്.