ഞാനും എന്റെ പെണ്ണും..
“ഹാവൂ …ഇത്രയേ ഉള്ളു. ഞാനാകെ ഭയന്നു.”
“എന്തെ …”
“ഹേ ഒന്നുല്ല, ഞാൻ ശെരിക്കും പേടിച്ചു….”
“ശെരി എന്റെ ബസിന്റെ ടൈം ആവറായി, കാണാം കേട്ടോ….”
സന്തോഷം കൊണ്ടെനിക്ക് തുള്ളിച്ചാടുന്ന അവസ്‌ഥയായിരുന്നു. ഹോ എന്തൊക്കെയാണ് ഞാൻ പേടിച്ചുകൂട്ടിയത്.എങ്കിൽ പിന്നെ ഇത് ഫോണിൽ പറഞ്ഞൂടെ.. ചിലപ്പോ അന്ന് അവൾ എന്നോട് അങ്ങനെ സംസാരിച്ചതിൽ കുറ്റബോധം കാണുമായിരിക്കും. ആഹ് എന്തോ ആകട്ടെ….
അങ്ങനെ ഞാൻ തിരികെ ഓഫീസിലെത്തി, പക്ഷെ ഇന്ന് രാവിലെ മുതൽ അർപ്പിത എനിക്ക് ഒരു മെസ്സേജ് പോലുമില്ല. അവൾക്ക് അവളുടെ ഉള്ളിലെ ഇഷ്ടം പറയാൻ തുടങ്ങുമ്പോ ഇങ്ങനൊരു ഇടിത്തീ തലയിൽ വീഴുമെന്നു കരുതികാണില്ല. എന്തായാലും അവളോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം എന്ന് ഞാൻ ഊഹിച്ചു.
അന്ന് വൈകീട്ട് അർപ്പിതയെ ഞാൻ വിളിക്കാൻ പോയില്ല, അവളെ ഫോൺ ചെയ്‍തിട്ട് എടുക്കാത്തത് കൊണ്ട് ചെറിയ ദേഷ്യം എനിക്കും ഉണ്ടായിരുന്നു. എന്നാലും എന്നെ ഇത്രേം അവോയ്ഡ് ചെയ്യാൻ മാത്രം എന്താണ് എന്ന് ഞാൻ ആലോചിച്ചു. രാത്രിയും അതെ അവസ്‌ഥ തന്നെ, ഞാൻ കഴിച്ചോ എന്നും മാത്രം ഒരു മെസ്സേജ് അയച്ചു, അവൾ ഉം എന്നും റിപ്ലൈ തന്നു. എന്നോട് തിരിച്ചൊന്നും ചോദിച്ചതുമില്ല.
അങ്ങനെ വെള്ളിയാഴ്‌ച ആയി, അവൾ നാട്ടിലേക്ക് പോകാൻ ഒരുങ്ങി. ഞാൻ ഓഫീസിലെ തിരക്കും ആ ആഴ്ചയിലെ ഫൈനൽ വീഡിയോ റിലീസും കൂടെ ആയപ്പോൾ ഫുൾ ബിസി.