ഞാനും എന്റെ പെണ്ണും..
അകത്തേക്ക് കയറി രണ്ടാമത്തെ കൂപ്പയിൽ എത്തിയപ്പോൾ ഒരു പെൺകുട്ടി എന്നെനോക്കി ചിരിച്ചുകൊണ്ട് കൈ വീശി. പക്ഷെ എനിക്കാളെ സത്യമായിട്ടും മനസിലായില്ല. ഒന്നാമത്
ഇരുട്ടാണ്, പിന്നെ എന്നെ നോക്കി കൈ വീശാനും മാത്രം ഇതാരാണെന്ന് ഞാനോർത്തു. ഒരല്പം വിയേർഡ് സീൻ ആയതുകൊണ്ട് ഞാൻ മുന്നോട്ട് തന്നെ നടന്നു, മുകളിൽ കയറാൻ പറ്റാത്തത് കൊണ്ട് താഴെ തന്നെ ഇരുന്നുറങ്ങാമെന്നു ഞാനും തീരുമാനിച്ചു.
അങ്ങനെ സീറ്റിൽ ഇരുന്നു, ബാഗ് മടിയിൽ വെച്ചു അതിനെ കെട്ടിപിടിച്ചു ഞാൻ കണ്ണൊന്നടച്ചതും, ഒരു പെൺകുട്ടിയുടെ മുഖമെന്റെ മനസ്സിൽ തെളിഞ്ഞു. അർപ്പിത. അയ്യോ! അവളാണോ…
കണ്ണ് ഞാൻ തുറന്നു, ശേ….അവളുടെ മുഖം വീണ്ടുമെന്റെ മനസിലേക്ക് വന്നതും ബാഗും എടുത്തുകൊണ്ട് മുന്നിലേക്ക് തന്നെ ഞാൻ നടന്നു. അവൾ അവിടെ പുറത്തേക്കുള്ള ജനലിൽ നോക്കി ഇരിപ്പാണ്. മഴചാറുന്നുണ്ട്, ഞാൻ അവളുടെ അടുത്തിരിക്കുന്ന ഒരു പയ്യനോട് ഇച്ചിരി നീങ്ങാമോ എന്ന് പറഞ്ഞപ്പോൾ അവനെന്നെ മൈൻഡ് ചെയ്തില്ല. സൊ ഞാൻ അവളുടെ ഓപ്പോസിറ് സീറ്റിൽ വെച്ചിരുന്ന ഒരളുടെ ബാഗ് എടുത്തു മുകളിലേക്ക് വെച്ചു. ഞാൻ സീറ്റിൽ ഇരുന്നുകൊണ്ട് അർപ്പിതയെ തന്നെ നോക്കി. ചെറു മഴയിൽ ജനലിലൂടെ അവളുടെ മുഖത്തേക്ക് ചാറൽ തെറിച്ചതും അവളെ തന്നെ നോക്കിയിരിക്കുന്ന എന്റെ മുഖം അവളുടെ കണ്ണിൽ പതിഞ്ഞു.
(തുടരും )