ഞാനും എന്റെ പെണ്ണും..
അങ്ങനെ ഒന്ന് രണ്ടു മിനിറ്റുകൂടെ ഞാൻ എന്തോ ചോദിച്ചതിന് മാത്രമവൾ ഉത്തരം പറഞ്ഞു.
പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞു, HR മാനേജർ ഇന്റർവ്യൂ കഴിഞ്ഞു പറയുന്നപോലെ അവളുടെ വീട്ടുകാർ
“അറിയിക്കാം” എന്നും പറഞ്ഞു.
കാറിൽ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ഞാൻ ജനലിലൂടെ പുറത്തേക്കുനോക്കി,
രമിതയുടെ ക്യൂട് മുഖം മാത്രമായിരുന്നു മനസ്സിൽ. അവൾക്കെന്തായാലും എന്നെ ഇഷ്ടപ്പെടില്ല എന്നോർത്തുകൊണ്ടു ഞാൻ അവളെ മറക്കാൻ വേണ്ടി ശ്രമിച്ചു,
മുഖത്തൊരു ചിരിയും ഒട്ടിച്ചു വെച്ചുകൊണ്ട് ഞാൻ പിറകിലിരിക്കുന്ന ശിൽപയെ നോക്കി.
വീട്ടിലെത്തിയതും അമ്മ എന്നോട് ഇഷ്ടായോ എന്ന് ചോദിച്ചു.
ഞാൻ വിശ്വസിച്ചിരുന്നു, അവൾക്കെന്നെ ഒരിക്കലും ബോധിക്കില്ലെന്ന്, അതുകൊണ്ട് തന്നെ അമ്മയെ വിഷമിപ്പിക്കാതിരിക്കാൻ ഇഷ്ടമായെന്നു പറഞ്ഞു.
കാലത്തു 5 മണിക്കാണ് സാധാരണ ഞാൻ വീട്ടിൽ നിന്നുമിറങ്ങുക. 5:30 ആവുമ്പോ ട്രെയിനിൽ കയറും.. സാധാരണ സ്ലീപ്പർ ടിക്കറ്റ് എടുത്താണ് ഞാൻ കയറുക. അപ്പർ ബിർത്തിൽ കിടന്നുറങ്ങും ആലുവ എത്തുമ്പോ ഉറക്കമെണീക്കും.. ഇതാണ് പതിവ്..
ഇന്നും പതിവുപോലെ ഞാൻ ട്രെയിനിൽകയറി കാലിയായുള്ള സീറ്റ് തപ്പി മുന്നോട്ടേക്ക് നടന്നു, ഞാൻ കയറിയ കമ്പാർട്മെന്റിൽ ഒരിത്തിരി തിരക്കുണ്ടായിരുന്നു. ഞാനതുകൊണ്ട് പുറത്തേക്ക് നടന്നിട്ട് അടുത്ത കമ്പാർട്മെന്റിൽ ചെന്നു കയറാമെന്നു തീരുമാനിച്ചു.