ഞാനും എന്റെ പെണ്ണും..
“അടുത്താണോ സ്‌കൂൾ..”
“ഞാൻ സ്‌കൂളിലല്ല, കോളേജിലാ പഠിപ്പിക്കുന്നെ..”
അവളെന്നെ കൂർപ്പിച്ചു നോക്കി അതിനു മറുപടി പറഞ്ഞപ്പോൾ. ആ ചോദ്യമവൾക്ക് ഇഷ്ടമല്ലെന്നു ഞാൻ കണക്കുകൂട്ടി.
“സോറി മൈ മിസ്‌റ്റേക്.. അടുത്തണോ…”
ഞാനൊന്നു ചമ്മിച്ചിരിച്ചുകൊണ്ട് ചോദിച്ചു.
“ടു വീലര് ഉണ്ട്, അതിലാ പോവുക…”
“അഹ്… ഞാൻ കൊച്ചിയിലാണ്. അനിമേഷൻ ഡിസൈനർ.”
“fbൽ ഞാൻ കണ്ടിരുന്നു…”
അവളെന്നെ നോക്കി നഖം പൊട്ടിച്ചുകൊണ്ട് പറഞ്ഞു.
“ഓ തറ്റ്സ് ഗുഡ്… രമിതേക്കുറിച്ച് പറയു..”
“എന്താ അറിയണ്ടേതെന്ന് വെച്ചാ ചോദിച്ചോളൂ..”
“സീരിയസ് ലവ് ഉണ്ടായിട്ടുണ്ടോ..”
“ഇല്ല. ഇതല്ലാതെ ആർക്കും ഒന്നും ചോദിക്കണ്ടെ?!!”
പെട്ടന്നവളുടെ മറുപടി എന്നെ ഒന്നുലച്ചു…
“ഹേയ്…. അങ്ങനെയല്ല, എന്തൊക്കെയോ ചോദിക്കണംന്ന് ഉണ്ടായിരുന്നു.. പക്ഷെ തന്നെ കണ്ടതും എല്ലാം മറന്നുപോണപോലെ..”
“ഇത് ഫസ്റ് ടൈം ആണോ മോഹിത് ന്റെ.”
“അതേടോ…അതിന്റെയാണ്…തനിക്കോ…”
ഞാൻ തുറന്നു സമ്മതിച്ചപ്പോഴും അവളിൽ ഭാവമാറ്റമൊന്നും ഞാൻ കണ്ടില്ല.
“എനിക്കിത് 7-മത്തെയാണ്…”
“എന്നിട്ടിതുവരെ കണ്ടവരെയാരെയും തനിക്കിഷ്ടപ്പെട്ടില്ലേ.?!”
“ഉഹും… എല്ലാം ഒരേ ടൈപ്പ് ആൾക്കാർ. ഒരേ ടൈപ്പ് ചോദ്യം…”
“അപ്പൊ ഞാനും അതുപോലെ ആയിരിക്കുമല്ലെ..”
“ആഹ് അതുപോലെ ഒക്കെ ത്തന്നെ..” ചിരിച്ചാണ് പറഞ്ഞതെങ്കിലും ഒരു പുച്ഛം അവളുടെ മുഖത്തു നിഴലടിച്ചിരുന്നു. പക്ഷെ ആ ചിരി. അതിൽ ആരും വീണുപോകും….