ഞാനും എന്റെ പെണ്ണും..
“ആണോ, നിന്നെ വെള്ളം കുടിപ്പിക്കും അപ്പൊ…”
“ഹേയ് എനിക്കാ പേടിയൊന്നുമില്ല സുജിത്തേ…”
“ഡാ ആ വളവ് തിരിഞ്ഞാൽ വീടായി. ഗൂഗിൾ മാപ്പ് കണ്ടില്ലേ…”
വീടിലേക്ക് കാർ കയറിയപ്പോൾ രമിതയുടെ വീട്ടുകാർ അത്യാവശ്യം കാഷ് ടീംസ് തന്നെയാണെന്ന് മനസിലായി.
കാറിൽ നിന്നുമിറങ്ങിയതും പെണ്ണിന്റെ അമ്മാവന്റെ ക്ലീഷെ ചോദ്യം.
വഴി ഒന്നും തെറ്റായില്ലല്ലോ!!
“ഇല്ല വഴിയൊന്നും തെറ്റിയില്ല അമ്മാവാ..”
സുജിത്താണ് അതിനു മറുപടി പറഞ്ഞത്.
എന്റെ ജോലിയെക്കുറിച്ചുമൊക്കെ പറഞ്ഞു കഴിഞ്ഞശേഷം രമിതയുടെ പരെന്റ്സിന് എന്നെ ഇഷ്ടമായ ഒരു വൈ ബായിരുന്നു എനിക്കപ്പോൾ കിട്ടിയത്. ഇടക്ക് ശില്പ എന്നെനോക്കി ചിരിക്കുന്നുണ്ടായിരുന്നു. കാര്യം, ഞാൻ കൈ രണ്ടും ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു,
അവളുടെ ചിരി കണ്ടപ്പോ എനിക്കിച്ചിരി നേർവസ് ആയി എന്നുളളതും സത്യമാണ്.
അങ്ങനെ രമിത ചായയും കൊണ്ട് വന്നു.
ചുരിദാറാണ്. വെളുത്ത സുന്ദരി, മനോഹരമായ ഒരു ചുരിദാറാണ് ധരിച്ചിരിക്കുന്നത്.. മുഖത്തു സ്‌പെക്‌സ് ഉണ്ട് .. ടീച്ചർ ലുക്കുമുണ്ട്… ചായ പയ്യെ ഞാൻ കുടിച്ചു..,
സംസാരിക്കാൻ വേണ്ടിയുള്ള “അനുവാദം” കിട്ടിയപ്പോൾ ഞാനും രമിതയും ബാല്ക്കണിയിലേക്ക് ചെന്നു.
“രമിത..”
“ആഹ്.. മോഹിത്”
കാര്യം അവളെക്കാളും ഒരു വയസാണ് ഞാൻ മൂത്തതെങ്കിലും, എന്നെ പേര് വിളിച്ചപ്പോൾ എനിക്ക് വല്ലാത്ത കൺഫർട്ട്സോൺ ഫീൽ ചെയ്തു.