ഞാനും എന്റെ പെണ്ണും..
പ്രേമിച്ചിട്ടില്ലെങ്കിലും സങ്കൽപ്പമൊക്കെ ആവശ്യത്തിൽ കൂടുതലുണ്ട്.
ആദ്യമായാണ് ഒരു പെൺകുട്ടിയെ പെണ്ണ് കാണാൻ പോകുന്നത്.
ഉള്ളിൽ നല്ല പേടിയുണ്ട്. അതുമൊരു ടീച്ചർ ആണ് കക്ഷി, എന്താകുമെന്നറിയാതെ ഞാൻ കാറിന്റെ മുൻ സീറ്റിലിരുന്നു, കൂടെ ശില്പയുമുണ്ട്, പിന്നെ എന്റെ ഒരേയൊരു ഫ്രണ്ടുമുണ്ട്. അവനാണ് കാറോടിക്കുന്നത്.
“ഏട്ടാ ടെൻഷൻ ഉണ്ടെന്നറിയാം… എന്നാലും ചോദിക്കുവാ, രണ്ടാളും ഒറ്റയ്ക്ക് സംസാരിക്കാൻ പറഞ്ഞാൽ, ഏട്ടനെന്താ ചേച്ചിയോട് പറയാൻ പോണേ…”
“അതിപ്പൊ, പ്രേമിച്ചുണ്ടോ എന്നൊക്കെ ചോദിക്കാം അല്ലെ?!!”
“ബെസ്റ്റ്, എന്റെയെട്ടാ.. അതൊന്നും ചോദിക്കണ്ടാ…”
“അതെന്തേ ?”
“ടീച്ചറല്ലെ, അപ്പൊ അത്യാവശ്യം സെല്ഫ് റെസ്‌പെക്ട് ഒക്കെ കാണും, ഇമ്മാതിരി ചോദ്യം, ചേച്ചിയെ വെറുപ്പിക്കുന്ന പോലെയാകും…”
“ശെരി എങ്കിൽ വേണ്ട! സത്യം പറഞ്ഞാ എനിക്കെന്തൊക്കെ ചോദിക്കണമെന്നൊരു ഐഡിയ ഇല്ല. പിന്നെ നീയും ഇങ്ങനെ പറഞ്ഞു പേടിപ്പിക്കല്ലേ ….ശില്പ.”
“ഹിഹി …..അല്ലേൽ ഏട്ടന്റെ മനസിലുള്ള പോലെ ചോദിച്ചുനോക്ക്, പക്ഷെ ഓവർ ആക്കാൻ നിൽക്കരുത്.. കേട്ടല്ലോ…”
“അല്ല ശിൽപ്പ, അവനെന്താ പെങ്കുട്യോളെ ആദ്യായിട്ടാണോ കാണുന്നത് ?!”
“അല്ല സുജിത്തെട്ടാ, ഈ കുട്ടി എന്റെ ക്ലസ്സ്മേറ്റിന്റെ ചേച്ചിയുടെ ബാച്ചിലാണ് പഠിച്ചതൊക്കെ, ആള് നല്ല പ്രോഗ്രസ്സിവ് ചിന്തകളുള്ള കുട്ടിയാണെന്നാണ് കേട്ടേക്കണേ…”