ഞാനും എന്റെ പെണ്ണും..
വീഡിയോ വന്നിട്ടും അമ്മയ്ക്കെന്നെ നേരിട്ട് കാണണം, അതിനായി നൊസ്റ്റാൾജിയ ഉണർത്തുന്ന പലഹാരങ്ങളും കറികളും അമ്മയുണ്ടാക്കി, അതിന്റെ പിക് വാട്സാപ്പിൽ എനിക്കയ്ക്കും, ഞാനതും പ്രതീക്ഷിച്ചു രണ്ടാഴ്ച കൂടുമ്പോ വീട്ടിലേക്കും പോകും.
താമസിക്കുന്നത് ഒരു അങ്കിളിന്റെ ഫ്ലാറ്റിലാണ്. പുള്ളി ഫ്ലാറ്റ് നോക്കാൻ എന്നെയാണ് ഏൽപ്പിച്ചേക്കുന്നത്. ഇടയ്ക്ക് ഫ്രെണ്ട്സ് ഒക്കെ വെള്ളമടിക്കായി ഫ്ലാറ്റിലേക്ക് വരാറുണ്ട്. അധികം അലമ്പൊന്നും ഇല്ലാത്തതുകൊണ്ട് അങ്കിളും അത് ഗൗനിക്കാറില്ല.
ആന്റിയുടെ ചികിത്സക്ക് നാട്ടിലേക്കിടക്ക് പോയിവരാനുള്ള ബുദ്ധിമുട്ട്കൊണ്ടവർ വാങ്ങിച്ച ഫ്ലാറ്റാണ്, ഇപ്പൊ ചികിത്സയൊക്കെ കഴിഞ്ഞു, അവർക്ക് കുഴപ്പമില്ല.
അങ്കിളും ആന്റിയും ഇടക്ക് വരാറൊക്കെയുണ്ട് ചെക്കപ്പിന്,
പിന്നെ ഞാൻ നല്ലപോലെയാണീ ഫ്ലാറ്റ് നോക്കുന്നതും. അതവർ പറയാറുമുണ്ട്.
എന്നെ കാണാൻ 5 അടി 6 ഇഞ്ച്, വെളുത്ത നിറം, അത്യാവശ്യം തടിയുണ്ട്. താടിയും മീശയുമൊക്കെയുണ്ട്.
ഒരു അനിമേഷൻ ഡിസൈനറാണ് ഞാൻ.
പെണ്ണുകാണലിനായി ഈയാഴ്ചയും ഞാൻ വീട്ടിലേക്ക് വന്നു.
ശില്പ പറഞ്ഞു, ആളുടെ പേര് രമിത, ടീച്ചറാണ്. ഏട്ടനെക്കാളും ഇച്ചിരി തടിയൊക്കെ കാണുമെന്നും.
അയ്യോ!!!
ഞാനൊന്നു ഞെട്ടി. കാര്യം എന്റെ സ്വപ്നത്തിലെ കുട്ടി, ഒരല്പം മെലിഞ്ഞ കുട്ടിയാണ് കെട്ടോ.