ഞാനറിഞ്ഞ രതി ഭാവങ്ങൾ
പണ്ട് വർഷങ്ങൾക്ക് മുൻപ് ആ സ്ഥലം വാങ്ങിയതുമായി തട്ടിച്ച് നോക്കുമ്പോൾ സങ്കൽപ്പാതീതമായ ഒരു തുകയാണ് അതിലൂടെ ഓഫർ ചെയ്യപ്പെട്ടത് .150 കോടി രൂപയും ഒരു വില്ലയും എന്ന ഏകദേശ ധാരണയിൽ തീരുമാനമായി
10 കോടി രൂപ അപ്പോൾ തന്നെ രവിയേട്ടൻ്റെ അക്കൗണ്ടിലേക്ക് ഡോക്ടർ ട്രാൻസ്ഫർ ചെയ്തു.
കരട് എഗ്രിമെൻ്റ് വക്കീൽ തയ്യാറാക്കി രവിയേട്ടൻ സൈൻ ചെയ്തു.
ഒരു വില്ല കമ്മീഷൻ ഇനത്തിൽ മുറാദിനും ലഭിക്കും.. ഫുൾ എഗ്രിമെൻ്റ് തയ്യാറാക്കി രജിസ്റ്റർ ചെയ്യുമ്പോൾ ബാക്കി തുക ട്രാൻസ്ഫർ ചെയ്യാം എന്ന ഉറപ്പിൽ ഞങ്ങൾ പിരിഞ്ഞു.
മുറാദിന് 25 ലക്ഷം രൂപ ഒരു സന്തോഷമെന്ന നിലയിൽ രവിയേട്ടൻ നൽകി..
ഞാനായിരുന്നു വണ്ടിയോടിച്ചത് ഇടയ്ക്ക് ധന്യയുടെ കോൾ വന്നു. വണ്ടിയൊതുക്കി തിരിച്ച് വിളിച്ചു
ഞങ്ങൾ തിരികെ വന്നുകൊണ്ടിരിക്കുന്നു അര മണിക്കൂറിൽ എത്തും എന്നറിയിച്ചു.
വാട്സാപ്പ് നോക്കിയോ എന്നവൾ ചോദിച്ചു.
വീട്ടിൽ ചെന്ന് നോക്കാം എന്ന് കരുതി വണ്ടി വിട്ടു.
വീട്ടിലെത്തി രമ ചേച്ചിയും പിള്ളേരും അവിടെ എത്തിയിരിക്കുന്നു. മരുമോൻ്റെ അപദാനങ്ങൾ രവിയേട്ടൻ വാഴ്ത്തിപ്പാടി, മോളെ കെട്ടിച്ച് കൊടുക്കാനുള്ള തീരുമാനം ശരിയായിരുന്നുവെന്ന് ഒരിക്കൽ കൂടി പറഞ്ഞു.
ഞാൻ മനസിൽ ചിരിച്ചു.
[ തുടരും ]