ഞാനറിഞ്ഞ രതി ഭാവങ്ങൾ
ശരി നാളെ വിളിക്കാമെടാ.. നിൻ്റെ ഗ്രാഫിക്സിൻ്റെ കാശ് തന്നേക്കട്ടെ..
അതൊക്കെ ഞാൻ പുറകേ വാങ്ങിക്കോളാം..
അവൻ പറഞ്ഞു.
ഞാൻ ഗ്രാഫിക്സിൻ്റെ ഒരു കോപ്പി പെൻഡ്രൈവിലാക്കി വാങ്ങി
അവനോട് യാത്ര പറഞ്ഞിറങ്ങി.
ഞാൻ സന്തോഷം കൊണ്ട് മതി മറന്നു. അമ്മായിയപ്പൻ ആദ്യമായൊരു വർക്കേൽപ്പിച്ചിട്ട് അത് ഇത്ര വേഗം ഒരു കരയ്ക്കടുക്കുന്നുവോ..
വീട്ടിലെത്തി ഞാൻ ധന്യയോടും, അമ്മയോടും കാര്യങ്ങൾ ചുരുക്കി വിശദീകരിച്ചു. അവർക്ക് സന്തോഷമായി ഈ വിവരം രവിയേട്ടനോട് പറഞ്ഞ് കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നതിനായി ഞാനിറങ്ങി ഒപ്പം ധന്യയും വന്നു അവൾക്കമ്മയെ കാണണം..
ആയിക്കോട്ടെ.
ഞാനും ധന്യയും അവളുടെ വീട്ടിലെത്തി. പോകുന്ന വഴി അവൾ അമ്മയെ വിളിച്ചതിനാൽ രവിയേട്ടനും, രമ ചേച്ചിയും കുഞ്ഞളിയൻമാരും കാത്തു നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ വിവരം ചുരുക്കിപ്പറഞ്ഞ് ഹാളിലെ LED TV യിൽ പെൻഡ്രൈവ് കുത്തി. എൻ്റെ ഐഡിയയുടെ ദൃശ്യാവൽക്കരണം മുഴുവൻ കണ്ടപ്പോൾ രവിയേട്ടൻ എഴുന്നേറ്റ് വന്നെന്നെ കെട്ടിപ്പിടിച്ചു.
നീ തന്നെയാടാ എനിക്ക് ചേർന്ന മരുമകൻ നീയാളൊരു പുലിയാണല്ലോ.. ഒരെഡിയ ഉണ്ടാക്കി അത് സിനിമ കാണുന്നത് പോലെ ചിത്രീകരിച്ച് ഒരു തറക്കല്ല് പോലുമിടാതെ വിറ്റ് കാശാക്കാനുള്ള വഴിയല്ലേ നീ ഉണ്ടാക്കിയത്..