ഞാനറിഞ്ഞ രതി ഭാവങ്ങൾ
ഞാനത് കണ്ടു. നേരിൽ കാണുന്നത് പോലെ ഒറിജിനാലിറ്റി.
ഈ ഗ്രാഫിക്സ് ചെയ്യാൻ തന്നെ 5 ലക്ഷം രൂപയായി.
അവൻ പറഞ്ഞു.
എന്നിട്ട് നീയെന്താ അതെന്നോട് ചോദിക്കാഞ്ഞത്.
എടാ എൻ്റെ വട്ടൻ ഐഡിയ എന്ന് പറഞ്ഞ് എല്ലാവരും തഴഞ്ഞു, ഇനി നീയും അങ്ങനെ പറഞ്ഞാലോ എന്ന് കരുതി പകുതി സമ്മതം മൂളിയ നിന്നെ ഇംപ്രസ് ചെയ്യിക്കാൻ ഞാനാ റിസ്ക്കങ്ങെടുത്തു. അത് കൊണ്ടൊരു ഗുണമുണ്ടായി അത് പറയാനാ നിന്നെ വിളിച്ചത്.
ഞാനീ വർക്ക് ഡിസൈൻ സ്ഥാപനത്തിൽ മറ്റൊരു വർക്ക് കാണാനൊരു അമേരിക്കൻ മലയാളി ബിസിനസ്കാരൻ വന്നിരുന്നു. അങ്ങേർക്ക് ഈ പ്രൊജക്റ്റ് വളരെ ഇഷ്ടപ്പെട്ടു.
നിന്നെ സമ്മതിച്ചിരിക്കുന്നു.. ഗ്രാഫിക്സ് കാണിച്ച് നീ ആദ്യ വില്ല വിറ്റോ?
എടാ അങ്ങേർക്ക് വില്ലയല്ല വേണ്ടത്
പിന്നെ ?
എടാ അങ്ങേർക്ക് നിൻ്റെയീ പ്രൊജക്റ്റ് മുഴുവനായി ഏറ്റെടുക്കാനാണ് താൽപ്പര്യം.
എന്ന് വച്ചാൽ ?
എടാ നമ്മൾ ഈ 150 വില്ലകൾ പണിത് വിറ്റാൽ കിട്ടുന്ന ലാഭം തന്ന് അയാൾ ഈ പ്രൊജക്റ്റ് മൊത്തമായി ഏറ്റെടുക്കും ..
മുറാദേ ഞാൻ വീട്ടിൽ ആലോചിച്ചിട്ട് നാളെ നിന്നെ വിളിക്കാം ,ഇത് നല്ല ഒരു ഓഫറാണെന്ന് തോന്നുന്നു..
എടാ നന്ദൂ വിട്ട് കളയണ്ട എനിക്കും കുറച്ച് പ്രയോജനം ഉണ്ട്. വില്ലകൾ പണിത് വിൽക്കുന്ന മെനക്കേട് ഒഴിവാക്കി ആദ്യം തന്നെ കാശ് കയ്യിൽ കിട്ടുമല്ലോ..