ഞാൻ കളിച്ച് പഠിച്ച് തുടങ്ങിയപ്പോൾ
ആദ്യമൊന്നും അവൾ മൈന്റ് ചെയ്തില്ലെങ്കിലും മെല്ലെ മെല്ലെ അവൾക്കെന്റെ കോപ്രായങ്ങൾ ഇഷ്ടമായിത്തുടങ്ങിയിരുന്നു.
അല്ലെങ്കിലും ഞാൻ അവൾക്ക് ലെറ്റർ കൊടുത്തതിനെ തുടർന്ന് ക്ലാസ്സിലെ പിള്ളേരെല്ലാം ഞങ്ങളെ ചേർത്ത് പല കഥകളും മെനഞ്ഞ് തുടങ്ങിയിരുന്നു.
അതുപോലത്തെ കാര്യങ്ങളൊക്കെ ക്ലാസ്സിൽ പതിവായിരുന്നു.
ലക്ഷ്മി സ്പോർട്സിലൊക്കെ എന്നെപ്പോലെ തന്നെ വളരെ ആക്റ്റീവ് ആയിരുന്നു.
അതുകൊണ്ട് അവൾ പ്രാക്റ്റീസ് ചെയ്യുന്നിടത്തൊക്കെ കൂട്ടുകാരുമായി ഞാൻ വട്ടം ചുറ്റിനിന്ന് അവളെ പ്രോത്സാഹിക്കുന്നത് പതിവാക്കി.
അവൾക്കും അതൊരു ഹരമായി മാറി. അവൾ പ്രാക്റ്റീസ് കഴിഞ്ഞ് ക്ഷീണിച്ച് തളർന്നിരിക്കുമ്പോൾ അവൾക്കും കൂട്ടുകാരികൾക്കും കാൻറീനിൽ നിന്നും വെള്ളവും മറ്റും എത്തിച്ച്കൊടുക്കുന്ന ജോലിയും പിന്നെ എന്റേതായി.
എനിക്കതൊക്കെ വളരെ അടിപൊളിയായി തോന്നിയിരുന്നു.
അവളുടെ നിഴൽപോലെ നീങ്ങാനായി ഞാൻ നാന്നായി ബുദ്ധിമുട്ടി എന്ന് വേണം പറയാൻ.
ലക്ഷ്മിയുടെ മുന്നിൽ ഷൈൻ ചെയ്യാൻ പറ്റുന്ന അവസരങ്ങളൊക്കെ ഞാൻ മുതലാക്കി.
എന്റെ കരുത്ത് തെളിയിക്കനായി സി സെക്ഷനിലെ കാടൻ ബിനോയിയെ കരാട്ടെ സ്റ്റൈലിൽ അടിച്ചൊതുക്കാനും ഞാൻ മടിച്ചില്ല.
എന്റെ വിക്രിയകൾ ഇത്തിരി അതിര് കടക്കുന്നോ എന്ന് എനിക്ക്തന്നെ സംശയം തോന്നിത്തുടങ്ങിയിരുന്നു.
One Response