ഞാൻ കളിച്ച് പഠിച്ച് തുടങ്ങിയപ്പോൾ
കളി – അവൾ എന്റെ അടുത്ത് വന്ന് എന്റെ മുടിയിൽ പതുക്കെ തലോടി.
വേദനയെല്ലാം അപ്പാടെ പോയപോലെ !!.
ഞാൻ രശ്മിയെ നോക്കി,
അവൾ “സാരമില്ല ” എന്ന മട്ടിൽ തലയാട്ടി കണ്ണിറുക്കി കാണിച്ചു.
ഇത്തിരി വേദന തിന്നെങ്കിലും ക്ലാസ്സിലെ സുന്ദരിയുടെ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനം തോന്നി.
എന്റെ അടുത്ത കൂട്ടുകാരെല്ലാം എന്നെ thumb up കാട്ടി അനുമോദിച്ചു.
എന്റെ ശരീരത്തിൽനിന്നും ഇറങ്ങി ഓടിയ ഹീറോ വീണ്ടും എന്നിലേക്ക് തിരികെയെത്തി.
ഇന്റെർവെൽ ആയി.
ലൈബ്രറിയിൽ പോകേണ്ട അവശ്യമുണ്ടായിരുന്നു.
ലൈബ്രറിയുടെ ഒരു മൂലയിൽ അനുപമ ഇരിപ്പുണ്ടായിരുന്നു.
എന്റെ രക്തം തിളച്ചു.
ഞാൻ അവലെ ലക്ഷ്യമിട്ട് നീങ്ങി..
“എന്താ വിഷ്ണു?
അവൾ എന്നെ കണ്ടതും പൂഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
ആ പുഞ്ചിരിയിൽ ഇത്തിരി പരിഹാസം കലർന്നിട്ടില്ലേ എന്നെനിക്കൊരു സംശയം.
“എടീ പുല്ലേ..ഞാൻ ആർക്കെങ്കിലും ലൗ ലെറ്റർ കൊടൂത്താൽ നിനെക്കെന്താടി മൈ…”
ഞാൻ മുഴിവിപ്പിച്ചില്ല.
“ശ്…സൈലൻസ്..ഒച്ച വെക്കല്ലേ ..ഇത് ലൈബ്രറിയാ’
അനുപമ പറഞ്ഞു.
എനിക്ക് ശെരിക്കും അരിശം വന്നു തുടങ്ങിയിരുന്നു.
“നീ എന്തിനാ എന്നെ ആ ഡ്രാക്കുളക്ക് കാട്ടി കൊടൂത്തേ?”
ഞാൻ ചോദിച്ചു.
“നീ എന്തിനാ അവൾക്ക് ലൗ ലെറ്റർ കൊടൂത്തേ?”
അവളുടെ മറുചോദ്യം കേട്ട് ഞാനൊന്ന് അമ്പരന്നു.