ഞാൻ ഗന്ധർവ്വനോ രതി ദേവനോ
ഞാൻ സാമാന്യം ഉറക്കെ ചോദിച്ചു
ഞാൻ ഇവിടെക്കിടന്ന് പറയുന്ന വല്ലോം നിങ്ങൾ കേൾക്കുന്നുണ്ടോ ?
എന്താ പറഞ്ഞേ ?
ശ്രുതിയെ കാണാൻ പോയിരുന്നോ എന്ന് !!
ഏട്ടത്തി കിടന്ന് പരുങ്ങുന്നത് ഞാൻ മിററിൽ കൂടി .
ഞാൻ ചോദിച്ചത് കെട്ടില്ലേ ?
ഇപ്രാവിശ്യം എന്റെ ചോദ്യത്തിന് വല്ലാത്തൊരു രൗദ്രഭാവം ഉണ്ടായിരുന്നു
മ്മ്മ് പോയിരുന്നു.
എന്തിനാ പോയെ
അത്… ഞാൻ…
ഏടത്തിയുടെ പരുങ്ങൽ എന്നെ വല്ലാതെ ദേഷ്യപ്പെടുത്തുന്നുണ്ടായിരുന്നു
നിങ്ങടെ ഒരു കാര്യത്തിലും ഞാനിനി ഇടപെടുന്നില്ലന്ന് പറഞ്ഞതല്ലേ. പിന്നെന്തിനാ ആവിശ്യമില്ലാതെ എന്റെ കാര്യങ്ങളിൽ കേറി ഇടപെടുന്നത് ?
അത് ഞാൻ നിങ്ങൾ നശിച്ചു പോകണ്ടാന്നു..
എങ്ങനെ ജീവിക്കണം, എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നൊക്കെ എനിക്കറിയാം. എന്നെ നന്നാക്കാൻ നിങ്ങൾ നോക്കണ്ട…. കേട്ടല്ലോ?
ഇതൊരുമാതിരി തിന്നുകേം ഇല്ല തീറ്റയ്ക്കേം ഇല്ലെന്നുള്ള രീതിയിൽ മനുഷ്യനെ വട്ടാക്കാൻ ഓരോരുത്തര് ഇറങ്ങിക്കോളും ഒരുങ്ങിക്കെട്ടി..
കുറച്ചു നേരമായിട്ട് അനക്കമൊന്നും കേൾക്കാത്തോണ്ട് ഞാൻ കണ്ണാടിയൽ കൂടി നോക്കിയപ്പോ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നുണ്ട് പുറകിൽ. ഞാൻ മൈൻഡ് ചെയ്യാതെ വണ്ടി ഓടിക്കൽ തുടർന്നു.
അധികം താമസിയാതെ ഞങ്ങൾ വീട്ടിലെത്തി. പോർച്ചിലേക്ക് കയറ്റി നിർത്തിയതും ഏട്ടത്തി ഇറങ്ങി കതകും തുറന്ന് ഓരോട്ടമായിരുന്നു റൂമിലേക്ക്. അത് ശ്രദ്ദിക്കാതെ ഞാൻ അകത്തേക്ക് നടന്നു