ഞാൻ ഗന്ധർവ്വനോ രതി ദേവനോ
ഗന്ധർവൻ – ക്ലാസ്സിലിരിക്കാൻ മൂഡൊന്നും ഇല്ലായിരുന്നെങ്കിലും ഫ്രണ്ട്സിനോട് കത്തിവെച്ചും ഉറങ്ങിയുമൊക്കെ സമയം തള്ളിനീക്കി. ശ്രുതിയുടെ അടുത്തേക്ക് പോകാനെ പറ്റില്ലല്ലോ.. അവൾ ചുവപ്പ് നാടയിലല്ലേ.
ക്ലാസ്സ്‌വിട്ട് ഞൻ ചെല്ലുമ്പോ ഏട്ടത്തി ബൈക്കിനടുത്ത് എന്നേം നോക്കി നിൽക്കുന്നുണ്ട്. ഞാൻ ഏട്ടത്തിയെ മൈൻഡ് ചെയ്യാണ്ട് നടന്നു ബൈക്കിനടുത്ത് എത്താറായപ്പോളാണ് ഫോൺ പോക്കട്ടിൽ കിടന്ന് വൈബ്രേറ്റ് ചെയ്യുന്നത്. എടുത്ത് നോക്കിയപ്പോ ശ്രുതിയാ. ഞാൻ ഓർത്തു ഇവളെന്തിനാ ഇപ്പൊ എന്നെ വിളിക്കുന്നത്. ഇപ്പോളല്ലേ ക്ലാസ്സിൽ നിന്ന് പോന്നതെന്ന്. എന്തായാലും ഞാൻ ഫോണെടുത്തു
ഹലോ
ആ എന്താടി
നീ എവിടാ നിൽക്കുന്നേ?
പാർക്കിങ്ങിലുണ്ട്
അടുത്ത് ചേട്ടത്തി ഉണ്ടോ
മ്മ്മ്. എന്താ
എങ്കി നീ നമ്മുടെ ഡിപ്പാർട്മെന്റിന്റെ ലൈബ്രറിടെ സൈഡിലേക്ക് വന്നേ.
നീ കാര്യം പറ
നീ പെട്ടന്നൊന്നു വന്നിട്ട് പൊക്കോ
ആ ശെരി വരുവാ
ഞാൻ തിരിഞ്ഞ് നോക്കാതെ ഏട്ടത്തിയോട് ഇപ്പൊ വരാം എന്ന് കനപ്പിച്ചു പറഞ്ഞിട്ട് ലൈബ്രറിയിലേക്ക് നടന്നു.
അവിടെ ചെല്ലുമ്പോ അവൾ അവിടെ എന്നേം കാത്തുനിൽക്കുന്നുണ്ടായിരുന്നു.
എന്താടി
ശ്രുതി : നീയല്ലേ പറഞ്ഞേ ഏട്ടത്തിയോട് പറഞ്ഞു എല്ലാം സോൾവ് ആക്കീട്ടുണ്ടെന്നു..
മ്മ്മ്. അതിനിപ്പോ എന്താ ?