ഞാൻ ഗന്ധർവ്വനോ രതി ദേവനോ
ശ്നീ എന്താടാ ക്ലാസ്സിൽ കേറാണ്ട് ഇവിടെ വന്നു ചായയും കുടിച്ചോണ്ടിരിക്കുന്നേ?
ഓ.. ക്ലാസ്സിൽ കറക്റ്റായിട്ട് കേറുന്നൊരു മൊതല്..
അയ്യോ.. അറ്റൻഡൻസ് എടുക്കുന്നത് നീ ആണെന്നുള്ള കാര്യം ഞാൻ മറന്നുപോയി കേട്ടോ…
എന്റെ അറ്റെൻഡൻസ് നിയാണല്ലോ എടുക്കുന്നത് ഞാൻ കേറുന്നുണ്ടോ ഇല്ലയൊന്ന് അറിയാൻ !! നീയെന്തിനാടി ശവമേ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്
ശ്നിന്റെ അമ്മായിയമ്മ ഇവിടെ പെറ്റുകിടക്കുന്നുണ്ട് എന്നുകേട്ടു.. അതോണ്ട് ഒന്ന് കാണാൻ വന്നതാ.. സാധാരണ സ്റ്റാളിലേക്ക് അതിനാണല്ലോ വരുന്നത് !!
വീണ്ടും ആവിശ്യത്തിന് കിട്ടി. ഒരു കാര്യോം ഇല്ലാരുന്നു. പിന്നെ നമുക്ക് ഉപകാരമുള്ള കൊച്ചായോണ്ട് ഞാൻ വെറുതെ വിട്ടു. എന്തിനാ വെറുതെ ബാക്കിയുള്ളതും കൂടി മേടിച്ച് കെട്ടുന്നേ.
ഞാൻ ചായ കുടിച്ച് പൈസ കൊടുത്തപ്പോഴേക്കും അവൾ ഫോട്ടോസ്റ്റാറ് എടുത്തിരുന്നു. ഏതോ അസ്സൈൻമെന്റ് കോപ്പി എടുക്കാൻ വന്നതായിരുന്നു. അവിടുന്ന് തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോ അറിയാതെ എന്റെ നോട്ടം ഏട്ടത്തിയുടെ ക്ലാസ്സ്‌റൂമിന്റെ ജനലിലേക്ക് നീണ്ടു.
അവിടെ ഞങ്ങളെത്തന്നെ നോക്കുന്ന ഏട്ടത്തിയെ ഞാൻ കണ്ടു. ഞാൻ അവിടുന്ന് നോട്ടം മാറ്റി മൈൻഡ് ചെയ്യാണ്ട് നടന്നുനീങ്ങി. [ തുടരും ]