ഞാൻ ഗന്ധർവ്വനോ രതി ദേവനോ
കോളേജിൽ ചെന്ന് ബൈക്ക് പാർക്കിങ്ങിൽ നിർത്തിയപ്പോളേക്കും ഏട്ടത്തി ഇറങ്ങി. ഏട്ടത്തി ഇറങ്ങിയതും ഞാൻ ബൈക്കിന്റെ സ്റ്റാൻഡും തട്ടി ദേഷ്യത്തോടെ ക്ലാസ്സിലേക്ക് വേഗം നടന്നു
ക്ലാസ്സിൽ ചെന്നിട്ടും എന്റെ മനസ്സിൽ ഏട്ടത്തി പറഞ്ഞ വാക്കുകളായിരുന്നു. ക്ലാസ്സ് തുടങ്ങിയിട്ടില്ലായിരുന്നപ്പോൾ. മൈൻഡ് ശെരിയാവാത്തോണ്ട് ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി ഡിപ്പാർട്മെന്റിന്റെ ചേർന്നുള്ള കാന്റീനിലേക്ക് ചെന്നു.
കാന്റീൻ എന്നൊന്നും പറയാൻ പറ്റില്ല ചെറിയൊരു ബേക്കറി കട. കോളേജിന്റെ ഉള്ളിൽ തന്നെ ഉള്ള ഫോട്ടോസ്റ്റാറ്റും ബുക്‌ക്കുകളും ചായേം ചെറുകടികളുമൊക്കെയുള്ള ഒരു ചെറിയ കട.
ഞാൻ ചായകുടിക്കാനൊക്കെ ഇവിടാണ് വരുന്നത്. കാന്റീനിലേക്ക് പോവാറെ ഇല്ല. കാന്റീനിലെ ഫുഡ് അത്രക്കും മോശമായിരുന്നു. എന്നാലും കുറെ എണ്ണങ്ങൾ അവിടെത്തന്നെ പെറ്റുകിടക്കുന്ന കാണാം. അവിടുന്ന് കഴിക്കുന്നവന്മാരെയൊക്കെ സമ്മതിക്കനം. ഞാൻ കടേലേക്ക് ചെന്ന് ഒരു ചായ പറഞ്ഞിട്ട് കസേരയിലേക്കിരുന്നു.
അവിടിരുന്നാൽ ഏട്ടത്തിയുടെ ഇപ്പോളത്തെ ക്ലാസ്സ്‌റൂം കാണാം. എന്നാൽ ദേഷ്യം കാരണം ഞാൻ അങ്ങോട്ട് നോക്കാനെ പോയില്ല.
ഞാൻ അവിടിരുന്നു ചായ കുടിച്ചുകൊണ്ടിരുന്നപ്പോളാണ് ശ്രുതി അങ്ങോട്ട് വരുന്നത്.
വന്നപാടെ എന്നോട് :