ഞാൻ ആദ്യമായി അറിഞ്ഞ സുഖം !!
അപ്പോ മിസ്സ് ഇപ്പോ ഒന്നും വരില്ലേ.
എക്സാം സമയം ആവുമ്പോളേക്കും വരും.
അപ്പോ ഈ വീട് ഒഴിയുന്നുണ്ടോ.
ആ ഒഴിയണം. അതിനു മുന്നേ വീട്ടിലെ സാധങ്ങൾ എവിടേക്കെങ്കിലും മാറ്റണം. പിന്നെ ഞാൻ വരുമ്പോൾ വീട് നോക്കിയാപ്പോരെ.
മോളെ. നീ ആ സാധങ്ങളൊക്കെ ഇങ്ങോട്ട് കൊണ്ടുവന്നു വച്ചോ. ഇനി ഇപ്പൊ നീ വന്നാലും വേറെ വീട് നോക്കണ്ട. ഇവിടെ താമസിച്ചാൽ പോരെ.
ഇത് കേട്ടു എൻ്റെ ഉള്ളിൽ ആയിരം ലഡു പൊട്ടി. മിസിൻ്റെ വാക്കുകൾ കേൾക്കാനായി ഞാൻ കാതോർത്തു.
അയ്യോ അമ്മേ.. നിങ്ങൾക്ക് അത് ബുദ്ധിമുട്ടാവില്ലേ.
എന്തു ബുദ്ധിമുട്ട്. ഞങ്ങൾക്ക് രണ്ടാൾക്കും ഞങ്ങൾ മാത്രമേ ഉള്ളു. മോളും ഇവിടെ നിക്കുന്നത്കൊണ്ട് ഒരു കുഴപ്പവുമില്ല.
അതെ മിസ്സേ… അതാ നല്ലത്. ഇനി വേറെ വീടൊന്നും നോക്കണ്ട. ആ വീട്ടിലെ സാധങ്ങൾ എല്ലാം ഞാൻ നാളെ ഇവിടെ കൊണ്ടുവരാം.
ആ… എന്നാ ശരി. നമുക്ക് ഒന്ന് അവിടെ പോയി എല്ലാം ഒതുക്കി വെക്കാം. പിന്നെ കുറച്ചു സാധങ്ങൾ എനിക്ക് നാട്ടിലേക്കു കൊണ്ട് പോണം.
അതെന്തിനാ.
ഡ്രസ്സ് ആണെടാ. തിരക്കിൽ പോയപ്പോൾ എല്ലാം എടുക്കാൻ പറ്റിയില്ല.
അമ്മ: അല്ല അമ്മക്ക് എങ്ങനെ ഉണ്ട്. ചോദിക്കാൻ മറന്നു.
മിസ്സ്: ഇപ്പൊ കുഴപ്പം ഇല്ല. അനിയൻ അമ്മയെ ബാംഗ്ലൂർക്ക് കൊണ്ടുപോകും. അത് വരെ ഞാൻ നിക്കണം.
ഞാൻ: എന്നാ പോയാലോ.