നിന്നെ എനിക്ക് വേണം
ദേവൻ ജോലി കഴിഞ്ഞുവന്നാലും രമയെ കണ്ടു കഴിഞ്ഞാൽ അതുവരെ ഉണ്ടായിരുന്ന എല്ലാ ധൈര്യവും അയാൾക്ക് നഷ്ടപ്പെടുമായിരുന്നു.
ഒൻപതാം മാസത്തിൽ പ്രായത്തിനു താങ്ങാൻ കഴിയാത്ത അസഹ്യമായ വേദനയിൽ അവളൊരു ചോരക്കുഞ്ഞിന് ജന്മം നൽകി. അതുപക്ഷേ രേവതിയും ദേവനും അവരുടെ കുഞ്ഞാണെന്നു ലോകത്തെ വിശ്വസിപ്പിച്ചുകൊണ്ട് വളർത്താനും ആരംഭിച്ചു…
സ്നേഹത്തിന്റെ മുഖമുള്ള ആ കുഞ്ഞിനെ രമ, ആദ്യമാദ്യം കാണാൻ ഇഷ്ടപ്പെട്ടിരുന്നില്ല….തന്റെ ലോകം തന്നിൽനിന്നും പറിച്ചെറിഞ്ഞ ഒരു സത്വമായി കണ്ടിരുന്ന ആ കുഞ്ഞിന് പക്ഷെ അവളിലൊരു പ്രതീക്ഷ നിറക്കാനും കഴിഞ്ഞു.
ഏതോ നിമിഷത്തിൽ അവളിലെ അമ്മ മാത്രമായ മനസ്സ് അവനെ മാറോടണച്ചപ്പോൾ ആ കുഞ്ഞിനോടുള്ള മനസ്സിലെ മഞ്ഞുരുകുന്നതിനൊപ്പം തന്റെ മുൻപിലെ ഒരു വെളിച്ചമായി ആകുഞ്ഞുപുഞ്ചിരി മാറുന്നതും അവൾ നോക്കിക്കണ്ടു.
അവളുടെ പൊക്കിൾക്കൊടി മകനെന്ന് കാണാൻ ശ്രമിക്കുമ്പോഴും, ദേവനും രേവതിയും അതാദ്യമേ വിലക്കിയിരുന്നു. എന്തെന്നറിയാതെ സംഭവിച്ചതെങ്കിലും അവൾ ഒരമ്മയായതിനുശേഷം അവളിൽ ആദ്യം മൊട്ടിട്ട പൂവിനെ തന്റെ അച്ഛനും അമ്മയും തന്നിൽനിന്നും പറിക്കുന്നത് അവൾ നിസ്സഹായായി കണ്ടു നിന്നു.
സ്വരമിടറിക്കൊണ്ട് അവൾ ഒറ്റമുറിയിൽ മകന് ജീവജലം നൽകാൻ മാത്രം വേണ്ടി ജീവിച്ചു.